
എസ്‌വൈഎസ് സ്‌നേഹ ലോകം സമ്മേളനം

ചാവക്കാട്: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നബിദിനാഘോഷത്തിന്റെ ഭാഗമായി എസ്‌വൈഎസ് ചാവക്കാട് സോണ്‍ കമ്മിറ്റി തിങ്കളാഴ്ച സ്‌നേഹലോകം സമ്മേളനം സംഘടിപ്പിക്കുമെന്ന് പരിപാടിയുടെ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ വാഹിദ് നിസാമി എളവള്ളി, ചെയര്‍മാന്‍ ആര്‍വിഎം ബഷീര്‍ മൗലവി എന്നിവര്‍ അറിയിച്ചു.

ചാവക്കാട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ കൂട്ടുങ്ങല്‍ ചത്വരത്തില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് സമ്മേളനം. രാവിലെ 9.30-ന് സാദിഖ് സഖാഫി പെരുന്താറ്റിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബഷീര്‍ സുഹ്രി അധ്യക്ഷനാവും. തുടര്‍ന്ന് നടക്കുന്ന സെഷനുകള്‍ക്ക് അബ്ദുല്‍ മജീദ് അരിയല്ലൂര്‍, സിറാജുദ്ദീന്‍ സഖാഫി കയ്പമംഗലം, സിദ്ദിഖ് സഖാഫി ഒറ്റപ്പാലം, പ്രസാദ് കാക്കശ്ശേരി, സികെഎം ഫാറുഖ്, ജാഫര്‍ ചേലക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പരിപാടിക്ക് സമാപനം കുറിച്ച് പിഎസ്‌കെ മൊയ്തു ബാഖവി സന്ദേശപ്രഭാഷണം നടത്തും. മറ്റ് ഭാരവാഹികളായ മുഹമ്മദ് ഹാജി ചക്കംകണ്ടം, ഷറഫുദ്ദീന്‍ മുനക്കകടവ്, യൂസഫ് പൂവ്വത്തൂര്‍, നിഷാര്‍ മേച്ചേരിപ്പടി എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
