എസ് എസ് എഫ് ഇരുപത്താറാമത് സംസ്ഥാന സാഹിത്യോത്സവ് ശനി, ഞായര്‍ ദിവസങ്ങളില്‍ ചാവക്കാട്
തൃശൂര്‍: എസ് എസ് എഫ് ഇരുപത്താറാമത് സംസ്ഥാന സാഹിത്യോത്സവ് ശനി, ഞായര്‍ തൃശൂര്‍ ചാവക്കാട് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുമായി രണ്ടായിരത്തോളം കലാപ്രതിഭകളാണ് രണ്ടുദിവസത്തെ മത്സരങ്ങളില്‍ മാറ്റുരക്കുന്നത്. ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. ഈ വര്‍ഷത്തെ സാഹിത്യോത്സവ് പുരസ്‌കാരം കവി സച്ചിദാനന്ദന് വേദിയില്‍ സമ്മാനിക്കും.
തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് സാഹിത്യോത്സവ് അവാര്‍ഡ് കവി സച്ചിദാനന്ദന് സമ്മാനിക്കും. ഇരുണ്ട കാലത്തെ പാട്ടുകള്‍ എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍ പ്രഭാഷണം നിര്‍വഹിക്കും. സാഹിത്യകാരന്മാരായ കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, കെ ഇ എന്‍, എംഎല്‍എമാരായ കെ വി അബ്ദുല്‍ഖാദര്‍, മുരളി പെരുനെല്ലി എന്നിവര്‍ സംസാരിക്കും.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ടിഎന്‍ പ്രതാപന്‍ എംപി എന്നിവര്‍ സംബന്ധിക്കും.
വാർത്ത സമ്മേളനത്തിൽ ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍ , സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി ,സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, കെ.ബി ബഷീര്‍, പി.സി റഊഫ് മിസ്ബാഹി എന്നിവർ പങ്കെടുത്തു .