എസ് എസ് എഫ് എജ്യു ഹെൽപിന് തുടക്കമായി
ചെന്ത്രാപ്പിന്നി : ചാവക്കാട് നടക്കുന്ന 26മത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായുള്ള എജ്യു ഹെൽപിന് പ്രൗഢമായ തുടക്കം. 1000 പഠന കിറ്റുകളാണ് ജില്ലയിൽ എജ്യു ഹെൽപ്പിന്റെ ഭാഗമായി എസ്.എസ്.എഫ് നൽകുന്നത്. ഉദ്ഘാടനം ചെന്ത്രാപ്പിന്നി എൽപി സ്കൂൾ ഹാളിൽ എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.സി റഊഫ് മിസ്ബാഹിയുടെ അധ്യക്ഷതയിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എല്‍.എ നിർവഹിച്ചു.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.ബി.ബഷീർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. എടതിരുത്തി പഞ്ചായത്ത് അംഗങ്ങളായ ഉമറുൽ ഫാറൂഖ്, എ.കെ.ജമാൽ എന്നിവർ എജ്യുകിറ്റ് വിതരണം നടത്തി.എസ്.വൈ.എസ് കൈപ്പമംഗലം സോൺ പ്രസിഡന്റ് അബ്ദുസ്സലാം പൊന്മാണികുടം, സാന്ത്വനം സെക്രട്ടറി നസീർ പുത്തൻപള്ളി,പി.എസ്.എം റഫീഖ്, ഉമർ മഹ്മൂദി കൂളിമുട്ടം, താഹിർ സഖാഫി ചെന്ത്രാപ്പിന്നി , നസിമുദ്ധീൻ സഖാഫി കൊടുങ്ങല്ലൂര്‍, സാദിഖ് കൂളിമുട്ടം എന്നിവർ സംസാരിച്ചു.