Post Header (woking) vadesheri

റൂറൽബാങ്ക് പ്രസിഡന്റ്റിനെയും ഡയറക്ടർ മാരെയും ആദരിച്ചു.

Above Post Pazhidam (working)

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരണപെട്ട വോൾഗ ഷൗക്കത്തിന്റെ കടം തീർത്ത് ആധാരം എടുത്ത് കൊടുത്ത റൂറൽ ബാങ്ക് പ്രസിഡന്റ് ഗോപപ്രതാപനെയും ഡയറക്ടർമാറെ യും ആദരിച്ചു. സജീവ കോൺഗ്രസ് പ്രവർത്തകനായ ഷൗക്കത്തിന്റെ അകാല മരണത്തിൽ വിഷമിച്ച നിന്ന കുടുംബത്തിന് കടം വീട്ടി ആധാരം എടുത്ത് കൊടുക്കാം എന്ന് ഷൗക്കത്തിന്റെ ഉമ്മയ്ക്ക് കോൺഗ്രസ് കൊടുത്ത വാക്ക് നിറവേറ്റി എന്ന് ഗോപ പ്രതാപൻ പറഞ്ഞു . ഒരു പ്രതിസന്ധിയിലും കോൺഗ്രസ് പ്രവർത്തകരെ കോൺഗ്രസ് കൈവിടില്ല എന്നും കൂട്ടി ചേർത്തു .

Ambiswami restaurant

മണത്തല വോൾഗ ഷെരീഫിന്റെ വീടിന്റെ പറമ്പിൽ വെച്ച് നടത്തിയ അനുമോദന സദസ്സിന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . മണത്തല മേഖല പരിധിയിൽ നിയമിതരായ ചാവക്കാട് മണ്ഡലം ഭാരവാഹികളായ ഇസഹാഖ് മണത്തല , അഷറഫ് ബ്ലാങ്ങാട് , സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ , എ എച്ച് റൗഫ്, കെ എൻ സന്തോഷ് , പി ടി ഷൗക്കത്ത് എന്നിവരെ അനുമോദിച്ചു .

മേഖല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി പി കൃഷ്ണൻ , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മാർ ടി എച്ച് റഹീം , പി വി ബദറുദ്ദീൻ , സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്പര, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാർ റുക്കിയ ഷൗക്കത്ത് , ഷാഹിജ മുസ്തഫ , റൂറൽ ബാങ്ക് ഡയറക്ടർ സനൂബ് ശേഖരൻ, വനിത സഹകരണ സംഘം പ്രസിഡന്റ് അഡ്വ ഡാലി താഹിറ റഫീക് എന്നിവർ സംസാരിച്ചു

Second Paragraph  Rugmini (working)