
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ; ഗുരുവായൂരിൽ രാത്രി നടത്തവുമായി മഹിളാ കോൺഗ്രസ്സ്

ഗുരുവായൂർ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ മഹിളാ മനസാക്ഷി ഉയർത്തി പിടിച്ച് ഗുരുവായൂരിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പെണ്മയ്ക്കൊപ്പം എന്ന മുദ്രാവാക്യവുമായി വനിതാ കൂട്ടായ്യ്മയിൽ രാത്രി നടത്തം നടത്തി –

ആലുവയിൽ അധികാരികളുടെ അവഹേളനത്തിൽ ജീവൻ ഒടുക്കേണ്ടി വന്ന സഹോദരിയുടെയും, തൻ്റെ സ്വന്തം കുഞ്ഞിന് വേണ്ടി തെരുവീഥികളിൽ സമരപാതയിൽ കഴിയേണ്ടിവരുകയും തുടങ്ങീ അത്തരത്തിൽ അനുദിനമെന്നോണം സഹോദരിമാർക്ക് അനുഭവപ്പെടുന്ന നീതി നിഷേധത്തിന് ഏതിരായി പ്രതികരിച്ചു് കൊണ്ട് രാത്രിയിൽ സ്വഭിമാന പ്രതീകമായി ഗുരുവായൂരിൽ രാത്രിയിൽ നഗരം ചുറ്റി പടിഞ്ഞാറെ നട മിൽമ ബൂത്തിലെത്തി ചായ വാങ്ങി കഴിച്ചാണ് പ്രതീകാത്മക നടത്ത സമരം സമാപിച്ചത്..

കൈരളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച നടത്ത സമരം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു.. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മേഴ്സി ജോയ് അദ്ധ്യക്ഷയായി – നേതാക്കളായ ഷൈലജ ദേവൻ, ബിന്ദു നാരായണൻ, സുഷാ ബാബു, പ്രമീള ശിവശങ്കരൻ ,രജിത തിരുവെങ്കിടം എന്നിവർ നേതൃത്വം നൽകി

