Post Header (woking) vadesheri

മുതുവട്ടൂർ മുതൽ മമ്മിയൂർ വരെയുള്ള റോഡിൽ ഗതാഗതം തടസപ്പെടും.

Above Post Pazhidam (working)

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി ചാവക്കാട് – വടക്കാഞ്ചേരി റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനാൽ ഡിസംബർ 27 മുതൽ മുതുവട്ടൂർ മുതൽ മമ്മിയൂർ വരെയുള്ള റോഡിൽ 24 മണിക്കൂർ ഗതാഗതം തടസപ്പെടും.

വലിയ വാഹനങ്ങൾ മുതുവട്ടൂരിൽ നിന്നും ഗുരുവായൂർ പടിഞ്ഞാറെ നട വഴിയും മറ്റ് വാഹനങ്ങൾ വിവിധ ബ്രാഞ്ച് റോഡ് വഴിയും പോകേണ്ടതാണെന്നും കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.