Post Header (woking) vadesheri

റീസർജൻറ് കേരള ലോൺ സ്കീം മന്ത്രി രവീന്ദ്രനാഥ് ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

തൃശൂർ : പ്രളയാനന്തരം നാടിന്റെ പുന:നിർമ്മാണം ജനകീയ മാക്കുന്നതിന്റെ ആദ്യഘട്ട വഴികാട്ടിയത് കുടുംബശ്രീ യാണെന്നു ലോകത്തിനു പറയാൻ കഴിയുന്ന തരത്തിൽ കുടുംബശ്രീ മാറിക്കൊണ്ടിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ആമ്പല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന റീസർജൻറ് കേരള ലോൺ സ്കീം, മുറ്റത്തെ മുല്ല എന്നി പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ambiswami restaurant

പ്രളയത്തിലൂടെ ഉണ്ടായ മാറ്റം വലിയ തോതിൽ കൂട്ടായ്മകൾ രൂപപ്പെട്ടുവെന്നതാണ്. അതിലൂടെ ജനങ്ങളെ സഹായിക്കുന്നുമുണ്ട്.പ്രളയാനന്തരപുന:നിർമ്മാണം ജനകീയമായി നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ജനങ്ങൾ ഉൾക്കൊണ്ടുവെന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ പ്രളയാനന്തര പുന:നിർമ്മാണവുമായി ബന്ധപ്പെട്ട് കലാ – സാഹിത്യ-സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിലൂടെ വിവിധ പരിപാടികൾ നടത്തിപരമാവധി ധനസമാഹരണവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീ യൂണിറ്റുകൾക്കുള്ള മുറ്റത്തെ മുല്ലപദ്ധതിയുടെ വിതരണവും മന്ത്രി നിർവ്വഹിച്ചു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡണ്ട് കെ.രാജേശ്വരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.വി. ജ്യോതിഷ്കുമാർ, അസി. രജിസ്ട്രാർ അജിത് എം.സി.ബാങ്ക് പ്രസിഡണ്ട് വി.കെ.സുബ്രഹ്മണ്യൻ, എ.എസ്.ജിനി തുടങ്ങിയവർ പങ്കെടുത്തു