1000 by 319 pixels

കാറുകൾ വാടകക്ക് എടുത്ത് പണയം വെക്കുന്നയാൾ അറസ്റ്റിൽ

Star

ഗുരുവായൂർ : ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 27 ഒാളം കാറുകൾ വാടകയ്ക്ക് എടുത്ത് ആർ സി ഉടമകൾ അറിയാതെ പാലക്കാട് ജില്ലയിലും മറ്റ് സംസ്ഥാനങ്ങളിലുമായി പണയപ്പെടുത്തി പണം തട്ടിയെടുക്കുന്ന യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു . ഇപ്പോൾ കൊഞ്ചിറ കർമ്മല മാതാ പള്ളിക്ക് സമീപം താമസിക്കുന്ന തൈക്കാട് നെന്മിനി പോക്കക്കില്ലത്ത് വീട്ടിൽ മുഹമ്മദ് മകൻ അജ്മൽ 21 ആണ് അറസ്റ്റിലായത് .

പ്രതി പണയം വെച്ച കാറുകൾ കണ്ടെടുക്കാൻ ബാക്കിയുണ്ട് . അന്തർ സംസ്ഥാന ബന്ധമുള്ള മറ്റു പ്രതികളെ കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നു . ഗുരുവായൂർ സ്റ്റെഷൻ ഹൗസ് ഓഫീസർകെ സി സേതുവിൻറെ നേതൃത്വത്തിൽ എസ്‌ ഐ കെ എ ഫക്രുദീൻ ,എ എസ് ഐ സുകുമാരൻ , എസ് സി പി ഒ ,ജി എസ് വി ആന്റണി , സി പി ഒ അബു താഹിർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

.