ആലത്തൂരില്‍ രമ്യഹരിദാസ് അട്ടിമറി വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ

തൃശൂർ : ആലത്തൂരില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സിപിഎമ്മിലെ പികെ ബിജുവിനെതിരെ അട്ടിമറി വിജയം നേടുമെന്നാണ് മലയാളത്തിലെ ഒരു ചാനല്‍ കാർവി ഇൻസൈറ്റ്സിനൊപ്പം നടത്തിയ സര്‍വേ പറയുന്നത്. ആലത്തൂരില്‍ യുഡിഎഫിന് 45 ശതമാനം വോട്ടും എല്‍ഡിഎഫിന് 38 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 13 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചിക്കുന്നത്.

ആലപ്പുഴയും ആറ്റിങ്ങലും എല്‍ഡിഎഫ് നേടുമെന്നും സര്‍വേ പറയുന്നു. ചാലക്കുടിയില്‍ ഇരു മുന്നണികളും ഫോട്ടോഫിനിഷിലേയ്ക്ക് എന്നാണ് പറയുന്നത്. ചാലക്കുടിയില്‍ യുഡിഎഫിന് 40 ശതമാനം വോട്ടും എല്‍ഡിഎഫിന് 39 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.
ആറ്റിങ്ങലില്‍ എല്‍ഡിഎഫിന് 44 ശതമാനം വോട്ടും യുഡിഎഫിന് 38 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 13 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. എറണാകുളത്ത് യുഡിഎഫ് 41 ശതമാനം വോട്ട് നേടും. എല്‍ഡിഎഫ് 39 ശതമാനം വോട്ടും എന്‍ഡിഎ 11 ശതമാനവും. ഇടുക്കിയില്‍ യുഡിഎഫ് 44, എല്‍ഡിഎഫ് 39, എന്‍ഡിഎ ഒമ്പത് ശതമാനം.

കണ്ണൂരും കാസർകോടും യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് സര്‍വേ പറയുന്നത്. കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫ്: 49 ശതമാനം, എൽഡിഎഫ്: 38 ശതമാനം, എൻഡിഎ: 9 ശതമാനം എന്ന രീതിയിലാണ് വോട്ടുനില. കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് 43 ശതമാനം വോട്ട് ലഭിക്കും എന്നാണ് സര്‍വേ പറയുന്നത്. എൽഡിഎഫ്: 35 ശതമാനം വോട്ട് കിട്ടും.

എറണാകുളവും ഇടുക്കിയും യുഡിഎഫ് പിടിക്കും. എറണാകുളത്ത് യുഡിഎഫ് 41 ശതമാനം വോട്ട് നേടും. എൽഡിഎഫ് 33 ശതമാനം വോട്ട് നേടും. എൻഡിഎ വോട്ട് 11 ശതമാനമാണ്. ഇടുക്കിയിൽ ഡീന്‍ കുര്യക്കോസ് യുഡിഎഫിനായി 44 ശതമാനം വോട്ട് പിടിക്കും. എൽഡിഎഫ് 39 ശതമാനമാണ് വോട്ട് പിടിക്കുക. എൻഡിഎ വോട്ട് ശതമാനം 9 ആയിരിക്കും.