Header 1 vadesheri (working)

റിമാൻഡ് പ്രതി മാവേലിക്കര ജയിലിൽ മരിച്ച നിലയിൽ

Above Post Pazhidam (working)

മാവേലിക്കര: സാമ്പത്തിക തട്ടിപ്പ് കേസിൽ മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി സെല്ലിനുള്ളിൽ മരിച്ച നിലയിൽ. കോട്ടയം കുമരകം സ്വദേശി എം.ജെ.ജേക്കബാണ് മരിച്ചത്. രാവിലെ അഞ്ചരയോടെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

First Paragraph Rugmini Regency (working)

തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ഇയാളെ ജയിലിലെത്തിച്ചത്. ചികിൽസയ്ക്കായി വായ്പ നൽകുന്ന ധനകാര്യ സ്ഥാപനത്തിൽനിന്ന് എഴുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നതാണ് ഇയാൾക്കെതിരായ കേസ്.

തിരുവല്ലയ്ക്ക് സമീപം ഇരവിപേരൂരിൽ സ്വകാര്യ പ്രമേഹരോഗ ചികിൽസാ സ്ഥാപനം നടത്തിയിരുന്ന എം.ജെ.ജേക്കബ് നാൽപതോളം പേരുടെ രേഖകൾ നൽകി വായ്പയ്ക്ക് അപേക്ഷിക്കുകയും വായ്പാ തുക രോഗികൾക്ക് കൈമാറാതെ തട്ടിയെടുക്കുകയുമാണ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് തിരുവല്ല പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Second Paragraph  Amabdi Hadicrafts (working)