Post Header (woking) vadesheri

കിടപ്പുമുറിയിലേക്ക് രാത്രി ഒളിഞ്ഞു നോട്ടം, തിരുവത്ര സ്വദേശിക്ക് തടവും പിഴയും

Above Post Pazhidam (working)

ചാവക്കാട് : യുവ ദമ്പതികളുടെ കിടപ്പുമുറിയിലേക്ക് രാത്രി ഒളിഞ്ഞു നോക്കിയ കേസിൽ പ്രതിക്ക്‌ മൂന്നര വർഷം തടവും 16,000 രൂപ പിഴയടയ്ക്കാനും വിധി. ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം ആലുങ്ങൽ വീട്ടിൽ അനിലനെതിരെ തൃശൂർ എസ് സി, എസ്ടി സ്പെഷ്യൽ കോടതി ജഡ്ജ് കെ കമനീസാണ്‌ ശിക്ഷ വിധിച്ചത്‌.

Ambiswami restaurant


വീട്ടിൽ പശു ക്കളെ വളർത്തുന്ന പ്രതി കറവക്കായി പുലർച്ചെ 3.30 ന് എഴുന്നേറ്റ് പരിസരത്തെ വീടുകളിൽ സീൻ പിടുത്തം നടത്തുകയായിരുന്നു പലപ്രാവശ്യം പരാതിക്കാരുടെ വീടിന്റെ പരിസരത്ത് അസമയങ്ങളിൽ പ്രതിയെ കണ്ടപ്പോൾ പരാതിക്കാരൻ സിസിടിവി ക്യാമറ സ്ഥാപിച്ചു.

Second Paragraph  Rugmini (working)

പ്രതി കിടപ്പുമുറിയുടെ ജനലിൽ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി ഒളിഞ്ഞു നോക്കുന്നത്‌ ക്യാമറയിൽ പതിഞ്ഞു. കാൽപാടുകൾ ചൂലുകൊണ്ട് മാച്ചു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി.തുടർന്നാണ്‌ പൊലീസിനെ സമീപിച്ചത്‌. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ കെ കൃഷ്ണൻ ഹാജരായി .വീട്ടുകാർ പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയ യിൽ പോസ്റ്റ് ചെയ്തതോടെ പുറത്തിറങ്ങാൻ കഴിയാതെ കുറച്ചു കാലം ഒളിവു ജീവിതത്തിൽ ആയിരുന്നു