
രാഷ്ട്ര പിതാവിനെ കോൺഗ്രസ് അനുസ്മരിച്ചു

ഗുരുവായൂർ : രാഷ്ട പിതാവ് മഹാത്മാഗാന്ധിയുടെജന്മജയന്തി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കെനടഗാന്ധി പ്രതിമയ്ക്കരിക്കിൽ ഗാന്ധി സദ്‌ഭാവന സദസ്സ് സംഘടിപ്പിച്ചു . സദസ്സ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷനായി. നേതാക്കളായ ടി.എൻ. മുരളി, ബാലൻ വാറണാട്ട്,സി.എസ് സൂരജ് , കെ.പി.എ. റഷീദ്. രേണുകാ ശങ്കർ ,സ്റ്റീഫൻ ജോസ് , ശിവൻ പാലിയത്ത്, ഹരി. എം വാരിയർ വി.എസ്. നവനീത്,,ടി.ജെ. റെയ്മണ്ട്. എം.ബി.രാജലക്ഷ്മി, പ്രിയാ രാജേന്ദ്രൻ . അസ്കർകൊളംബോഎന്നിവർ സംസാരിച്ചു.

നേരത്തെ ഗാന്ധി പ്രതിമയിൽപുഷ്പാർച്ചന നടത്തി പ്രാർത്ഥനയോടെ യാണ്ചടങ്ങിന് തുടക്കം കുറിച്ചത്. നേതാക്കളായ , ശശി വല്ലാശ്ശേരി, ഒ.പി. ജോൺസൺ,വി.കെ.ഷൈമൽ,ജവഹർ മുഹമ്മദുണ്ണി,മിഥുൻ പൂക്കൈതക്കൽ , ഫിറോസ് പുത്തംപല്ലി .കോങ്ങാട്ടിൽ വിശ്വനാഥൻ, മേഴ്സി ജോയ് , അഷറഫ് കൊളാടി, ഷാജൻ വെള്ളറ, പ്രേംജി മേനോൻ , വി.എം. മൊയ്തുണ്ണി ഹാജി,കെ. അരവിന്ദാഷമേനോൻ ,സി.ശിവശങ്കരൻ ,രാജു കൂടത്തിങ്കൽ,എം.എം പ്രകാശൻ , വി.ബാലകൃഷ്ണൻ നായർ,ശങ്കരനുണ്ണിഎന്നിവർ നേതൃത്വം നൽകി

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും നടത്തി.
വസന്തം കോർണ്ണറിൽ വെച്ച് നടന്ന ചടങ്ങ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി.ഷാനവാസ് അധ്യക്ഷത വഹിച്ചു. ബേബി ഫ്രാൻസിസ്,കെ.വി.യൂസഫ് അലി, കെ.എസ് സന്ദീപ്, പി.കെ. അബ്ദുൾ ജലീൽ, ഷുക്കൂർ കോനാരത്ത്, സി.പി. കൃഷ്ണൻ, സലാം കൊപ്പര, പി.കെ.ഷെക്കീർ, പ്രസാദ് പോൾ എന്നിവർ സംസാരിച്ചു.
കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ഡി സിസി ജനറൽ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിസിസിജനറൽ സെക്രട്ടറി ഫൈസൽ ചാലിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി മുസ്താഖ് അലി, കെ. എം. ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ. നാസർ, പി കെ നിഹാദ്, കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്, ഹംസ കടപ്പുറം, പി. സി. മുഹമ്മദ് കോയ, സി. വി. സുധീരൻ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റുമാരായ അബ്ദുൽ അസീസ് ചാലിൽ, പി. വി. സലീം, ഷാലിമ സുബൈർ, ഒഐസിസി/ഇൻകാസ് നേതാക്കളായ ഷമീർ അലി, മുഹസിൻ മുബാറക്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ റഫീഖ് അറക്കൽ, സജീവ് കൊപ്പര, സന്തോഷ് പൂട്ടായി, പി. കെ. രവി, മുഹമ്മദുണ്ണി സി, കെ.മുഹമ്മദ്, പി. വി. ദിനേശ്കുമാർ, മൊയ്തു വി, അലിമോൻ, മുഹമ്മദ് ജലാൽ, മൂക്കൻ കാഞ്ചന, ഷൈലജ, അബൂബക്കർ പി. വി, അസീസ് വല്ലങ്കി, ഷണ്മുഖൻ, ബിനീഷ്, മുഹമ്മദ് റാഫി, വേണു, രഘു, ദാവൂദ് ഷാ. സി എന്നിവർ നേതൃത്വം നൽകി.
മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി ഭവനിൽ വെച്ച് ഗാന്ധി ജയന്തി അനുസ്മരണവും , പുഷ്പാർച്ചനയും നടത്തി . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . ഇൻകാസ് റാസൽകൈമ വർക്കിംഗ് പ്രസിഡന്റ് മടപ്പൻ നാസർ ഉദ്ഘാടനം ചെയ്തു . മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ . പെൻഷണേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി കൃഷ്ണൻ . കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്ര , കെ എൻ സന്തോഷ് , അഷ്റഫ് ബ്ലാങ്ങാട്, സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ , ഷെരീഫ് പുളിച്ചിറക്കെട്ട് , കമറുദ്ദീൻ പട്ടാളം , എ എച്ച് റൗഫ്, താഹിറ റഫീക് എന്നിവർ സംസാരിച്ചു
കെപിസിസി വിചാർ വിഭാഗ് ഗുരുവായൂർ നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മമ്മിയൂർ ജംഗ്ഷനിൽ മഹാത്മാ ഗാന്ധിയുടെ ഫോട്ടോയിൽ പുഷ്പാർച്ചനയും അഹിംസ ദിനവുമായി ആചരിച്ചു. യോഗം ജില്ലാ സെക്രട്ടറി സി. ജെ. റായ്മണ്ട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ വി. കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. വാർഡ് കൌൺസിലർ രേണുക ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണൻ മണപ്പാട്ട് മറ്റ് കോൺഗ്രസ് ഭാരവാഹികളായ രാമൻ പല്ലത്ത്, അനിൽകുമാർ, ഗോപാലകൃഷ്ണൻ, ഗിരിജ ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.