Post Header (woking) vadesheri

യുവതിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

Above Post Pazhidam (working)

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.ഒരുമനയൂർ മൂന്നാം കല്ല് സ്വദേശി രായംമരക്കാർ വീട്ടിൽ ഉമ്മർ ഖത്താബ് (29) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസമായി പരാതിക്കാരിയുടെ വീട്ടിവെച്ചു നിരന്തരം പീഡിപ്പിച്ചിരുന്നതായും പലപ്പോഴായി 65,000രൂപയും പത്ത് പവൻ സ്വർണ്ണാഭരണവും കൈക്കലാക്കുകയും തിരിച്ചു നൽകാതെ വഞ്ചിച്ചു എന്നുമാണ് പരാതി. വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയാൾ പിന്മാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. നേരത്തെ മറ്റൊരു യുവതിയെ പീഡിപ്പിച്ച തിനെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ രണ്ടും കയ്യും കാലും തല്ലിയൊടിച്ചിരുന്നു .മാനഹാനി ഭയന്ന് അവർ പോലീസിൽ പരാതി നൽകിയിരുന്നില്ല .
ചാവക്കാട് സി ഐ ജി ഗോപകുമാർ, എസ് ഐ മാധവൻ, എ എസ് ഐ അനിൽ മാത്യു, സി പി ഒ മാരായ റഷീദ്, മിഥുൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Ambiswami restaurant