ഹരിനാമകീര്‍ത്തനത്തിന്റെ ആദ്യ ന്യത്താവതരണം കണ്ണന് മുന്നിൽ അരങ്ങേറി .

ഗുരുവായൂര്‍: ഹരിനാമകീര്‍ത്തനങ്ങളെ സ്വന്തമായ് ചിട്ടപ്പെടുത്തിയെടുത്ത് ന്യത്തന്യത്യനാട്യസങ്കേതങ്ങളിലൂടെ അണിയിച്ചൊരുക്കി ഹരിനാമകീര്‍ത്തനത്തിന്റെ ആദ്യ ന്യത്താവതരണം ഇന്നലെ രാവിലെ കണ്ണന് മുന്നില്‍ കാണിക്കയായി സമര്‍പ്പിച്ചു. കാലടി ശങ്കരാചാര്യ സര്‍വ്വകലാശാലയിലെ ന്യത്തവിഭാഗം മേധാവിയും, പ്രശസ്ത നര്‍ത്തകനുമായ ഡോ: സി. വേണുഗോപാലാണ് കലാസൃഷ്ടിക്ക് പുതിയ രൂപം നല്‍കി ശ്രീഗുരുവായൂരപ്പന് മുന്നില്‍ സമര്‍പ്പിച്ചത്.

ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന സോളോ ന്യത്തം, മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെ എതിരേറ്റു. ജയദേവ കവികളുടെ അഷ്ടപദിയെ അടിസ്ഥാനപ്പെടുത്തി നര്‍ത്തകന്‍തന്നെ സ്വന്തമായി ചിട്ടപ്പെടുത്തിയെടുത്ത ഹരിനാമകീര്‍ത്തനത്തിലെ 66-രാഗങ്ങളാണ് ആസ്വാദക സദസ്സിന് ശ്രീകൃഷ്ണ ഭക്തിയുടെ പുതിയ ഭാവവും, രൂപവുമായി അവതരിപ്പിച്ച് പുതിയൊരു അനുഭവമാക്കി മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലെ ആസ്വാദക സദസ്സിന് സമ്മാനിച്ചത്. ശാസ്തീയ ന്യത്തരൂപങ്ങള്‍ക്ക അടിസ്ഥാനമായ ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയെടുത്ത ന്യത്തരൂപത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം, കഥകളി തുടങ്ങിയവയുടെ ചുവടുകളെല്ലാം ഉള്‍ചേര്‍ന്നാണ് ന്യത്തരൂപം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വായ്പാട്ടില്‍ ഭാഗ്യലക്ഷ്മിയും, നട്ടുവാങ്കത്തില്‍ ബീന വേണുഗോപാലും, മ്യദംഗത്തില്‍ കലാമണ്ഡലം പ്രഭജിത്തും, വീണയില്‍ ത്യശൂര്‍ മുരളീകൃഷ്ണനും, പുലാങ്കുഴലില്‍ മുരളീനാരായണനും പക്കമേളമൊരുക്കി