രണ്ട് കോടി രൂപയുടെ നവീകരണം കഴിഞ്ഞെങ്കിലും ,ശുചി മുറിയിലെ വെള്ളം ഇപ്പോഴും അമ്പാടി ഹാളിൽ
ഗുരുവായൂർ :രണ്ടു കോടി രൂപ ചിലവിട്ട് നവീകരണം പൂർത്തിയാക്കിയ ഗുരുവായൂർ ദേവസ്വത്തിന്റെ സത്യഗ്രഹ സ്മാരക മന്ദിരത്തിലെ മുറികൾ വാടകക്ക് നല്കാൻ കഴിയാത്ത സ്ഥിതിയിൽ . ശുചി മുറിയിലെ വെള്ളം താഴെയുള്ള അമ്പാടി ഹാളിലേക്ക് വീഴുന്ന സ്ഥിതിൽ ഒരു മാറ്റവും വരുത്താൻ രണ്ടു കോടിയുടെ നവീകരണം കൊണ്ടും കഴിഞ്ഞില്ല .ഇതോടെ ഭഗവാന്റെ രണ്ടു കോടി രൂപ കടലിൽ കയം കലക്കിയ പോലെ ആയി.
മണപ്പുറം ഗ്രൂപ്പിന്റെ കിഴിൽ ഉള്ള കൺസ്ട്രകഷൻ കമ്പനിയാണ് മൂന്നു വർഷം മുൻപ് നവീകരണ ജോലി കരാർ എടുത്തത് . നവീകരണം കഴിഞ്ഞപ്പോൾ നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ അധികമാണ് ശുചി മുറിയിലെ മലിനജലത്തിൽ കുത്തൊഴുക്ക് .28 മുറികളാണ് വാടകക്ക് കൊടുക്കാൻ കഴിയാതെ അടച്ചിട്ടിരിക്കുന്നത് . ഇത് വഴി ദേവസ്വത്തിന് ഉണ്ടാകുന്ന നഷ്ടം വേറെ .കോടികൾ ചിലവഴിച്ചു ദേവസ്വം നിർമിച്ച സത്യാഗ്രഹ സ്മാരക മന്ദിരം 2008 ൽ ആണ് തുറന്ന് കൊടുത്തത് . ശുചി മുറിയിയിലെ വെള്ളം താഴെയുള്ള ഹാളിൽ വീഴുന്നത് കാരണം 2014 മുതൽ കെട്ടിടം അടച്ചിട്ടു .
വിവാഹ സദ്യ നടക്കുന്ന സമയത്ത് മുകളിലെ ശുചി മുറി ആരെങ്കിലും ഉപയോഗിച്ചാൽ മലിന ജലം കൊണ്ട് ഇല കഴുകാം എന്ന അവസ്ഥയാണ് ഇപ്പോൾ . ഒരു കമ്പനിക്ക് കരാർ നൽകിയാൽ അവർ ശരിയായി ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധന ഒന്നും ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ലത്രെ . കടലാസു ജോലികളിൽ പുലികൾ ആയവർപ്രവൃത്തി പരിചയത്തിൽ എലികൾ ആണെന്നും , വിയർപ്പിന്റെ അസുഖ മുള്ളവരായത് കൊണ്ട് സൈറ്റിൽ പോയി നില്ക്കാൻ ഒന്നും ഇവർക്ക് കഴിയാറില്ല എന്ന ആരോപണവും ഉയരുന്നുണ്ട് . അത് കൊണ്ട് തന്നെ കരാർ എടുക്കുന്നവർ എന്തെങ്കിലും കാട്ടി കൂട്ടി ഭഗവാന്റെ പണവും വാങ്ങി പോകും.
നവീകരണം പൂർത്തിയായെന്നും മുറികൾ കൊടുത്തു തുടങ്ങാത്തത് കൗസ്‌തൂഭം ജീവനക്കാരുടെ അനാസ്ഥ ആണെന്നും കാണിച്ചു മരാമത്ത് വിഭാഗം ദേവസ്വം അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു . വെള്ളം കുത്തി ഒഴുകുന്നതിന്റെ വീഡിയോ എടുത്ത് ചെയർമാന് നൽകിയതോടെ ആണ് മരാമത്ത് വിഭാഗത്തിന്റെ കള്ളത്തരം പുറത്തായത് .കെട്ടിടത്തിന്റെ മുകളിൽ അഗ്നി ശമന സംവിധാന ത്തിന് വേണ്ടി പണിതിരുന്ന വലിയ ടാങ്കിന്റെ ജല നിർഗമന മാർഗം പോലും നവീകരണത്തിന്റെ പേരിൽ കരാർ കമ്പനിയുടെ പണിക്കാർ സിമന്റ് ഇട്ടു അടച്ചു വെച്ച് പോയി. ഇതൊന്നും ശ്രദ്ധിക്കാൻ മരാമത്ത് വിഭാഗത്തിന് കഴിഞ്ഞില്ല
കോടികൾ ആണ് ഓരോ വർഷവും മരാമത്ത് വിഭാഗത്തിലെ ജീവനക്കാർക്ക് ശമ്പളത്തിനായി ദേവസ്വം ചിലവഴിക്കുന്നത് . ചിലവാക്കുന്നതിന്റെ ഒരു ശതമാനം പോലും ഔട്ട് പുട്ട് തിരിച്ചു കിട്ടുന്നില്ലത്രെ. മരാമത്ത് വിഭാഗത്തിനെ പോലെ കുത്തഴിഞ്ഞ വേറെ ഒരു വിഭാഗവും ദേവസ്വത്തിൽ ഇല്ല എന്ന ആരോപണത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കിഴക്കേ ഗോപുരത്തിന് മുന്നിൽ ഗ്രാനൈറ്റ് വിരിക്കുന്ന ഇപ്പോഴത്തെ പണികൾ .
തിരക്കുള്ള സമയത്ത് പണികൾ ചെയ്യുന്നത് കാരണം പൊടിയിൽ കുളിച്ചാണ് ഭക്തർ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നത് . ക്ഷേത്രത്തിൽ ഇതിലും വലിയ നിർമാണ പ്രവർത്തികൾ നടക്കുമ്പോഴും ഭക്തർക്ക് ബുദ്ധി മുട്ട് ഇല്ലാത്ത രീതിയിലാണ് നടന്നിരുന്നത് . രാത്രി ക്ഷേത്ര നട അടച്ച സമയത്താണ് നിർമാണ ജോലികൾ മുഴുവൻ നടന്നിരുന്നത് . ഇപ്പോൾ കരാറുകാരുടെ സൗകര്യത്തിനാണ് തിരക്കിനിടയിലും പണികൾ നടത്തുന്നത്ഇതൊന്നും നിയന്ത്രിക്കാൻ മാറി മാറി വരുന്ന ഭരണാധികാരികൾക്ക് കഴിയാറില്ല . ഭരണ സമിതി അംഗങ്ങളെക്കാൾ ഉന്നത പിടിപാടുള്ളവരാണ് ജീവനക്കാരിൽ അധികവും