Post Header (woking) vadesheri

രാംനാഥ് കോവിന്ദും കുടുബവും മമ്മിയൂർ ക്ഷേത്ര ദർശനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : ഇന്ത്യയുടെ മുൻ പ്രസിഡണ്ട് രാംനാഥ് കോവിന്ദും കുടുബവും മമ്മിയൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചക്ക് 12 മണിക്ക് ക്ഷേത്രത്തിലെത്തിയ മുൻ പ്രസിഡണ്ടിനെ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, എക്സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി, ട്രസ്റ്റി ബോർഡ് മെമ്പർ കെ.കെ.ഗോവിന്ദ് ദാസ്, വാർഡ് കൗൺസിലർ രേണുക ശങ്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു

Ambiswami restaurant

ക്ഷേത്രത്തിനകത്ത് ദർശനം നടത്തി കാണിക്ക അർപ്പിച്ച ശേഷം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി യിൽ നിന്നും തീർത്ഥവും, പ്രസാദവും സ്വീകരിച്ചു. ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ക്ഷേത്ര നടപ്പുരയിൽ വെച്ച് മമ്മിയൂരപ്പന്റെ മ്യൂറൽ ചിത്രവും കഴിഞ്ഞ തവണ ക്ഷേത്രം സന്ദർശിച്ച ഫോട്ടോയും ഉപഹാരമായി കമ്മീഷണറും ചെയർമാനും, എക്സിക്യൂട്ടീവ് ഓഫീസറും ചേർന്ന് നൽകി. ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ഭക്തജനങ്ങളെ കൈ കൂപ്പി അഭിവാദ്യം നൽകിയാണ് അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്

Second Paragraph  Rugmini (working)