രാമേശ്വരം കഫേ സ്‌ഫോടനം, പ്രധാന സൂത്രധാരന്‍ അറസ്റ്റില്‍.
ബംഗളൂരു : ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ മുസമ്മില്‍ ഷരീഫിനെയാണ് എന്ഐഎ അറസ്റ്റ് ചെയ്തത്. ഇയാള്‍ കര്ണാമടക സ്വദേശിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചലിലാണ് ഇയാള്‍ അറസ്റ്റിലായത്.
കര്ണാചടകയില്‍ 12 ഇടങ്ങളിലും തമിഴ്‌നാട്ടിലെ അഞ്ച് ഇടങ്ങളിലും ഉത്തര്‍ പ്രദേശിലെ ഒരു സ്ഥലത്തുമായാണ് റെയ്ഡ് നടത്തിയത്. തിരിച്ചറിഞ്ഞ മറ്റ് പ്രതികള്ക്ക് സഹായം എത്തിച്ചുനല്കിിയത് ഇയാളായിരുന്നു. മാര്ച്ച് 17 ന് പ്രതികളുടെ വീടുകളിലും മറ്റുമാണ് പരിശോധന നടന്നത്. റെയ്ഡില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉള്പ്പയടെ പിടിച്ചെടുത്തിട്ടുണ്ട്.
മാര്ച്ച് 1നാണ് ബംഗളൂരുവിലെ കഫേയില്‍ സ്‌ഫോടനം നടന്നത്. 10 പേര്ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. മുസ്സവിര്‍ ഷസീബ് ഹുസ്സൈന്‍ ആണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. അബ്ദുള്‍ മതീന്‍ താഹയും കൂടിയാണ് പദ്ധതി ആസീത്രണം ചെയ്തത്. ഇരുവരും ഒളിവിലാണ്. ഇവര്ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്ജിതമായി തുടരുകയാണ്. പ്രതികളെക്കുറിച്ച് വിവരം നല്കുന്നവര്ക്ക് എന്ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.