Header 1 = sarovaram
Above Pot

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പട്ടികജാതിക്കാരന്റെ ആത്മഹത്യ, പ്രതികൾക്കെതിരെ പോലീസ് കുബേര കൂടി ചുമത്തി

ഗുരുവായൂര്‍: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പട്ടിക ജാതിയിൽ പെട്ട മധ്യ വയസ്കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മണി ലെന്റിംഗ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കോട്ടപ്പടി പരിയാരത്ത് രമേശിന്റെ ആത്മഹത്യ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണെന്ന ഭാര്യ കവിതയുടെ പരാതിയെ തുടര്‍ന്ന് കുബേര കൂടി ചുമത്തുകയായിരുന്നു. . നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത് കഴിഞ്ഞ 12നാണ് രമേഷിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Astrologer

ആറ് മാസം മുമ്പ് കുടുംബ സുഹൃത്തില്‍ നിന്ന് രമേഷ് 5000 രൂപ പലിശക്കെടുത്തിരുന്നു. ദിവസം 300 രൂപ പലിശയാണ് നല്‍കിയിരുന്നത്. ഈ വകയില്‍ 10,300 രൂപ നല്‍കിയിരുന്നെങ്കിലും തിരിച്ചടവ് മുടങ്ങിയതിന്റെ പലിശ സഹിതം 15,000 രൂപ കൂടി ആവശ്യപ്പെട്ട് സംഘം ഭീഷണിപ്പെടുത്തിയിരുന്നതായാണ് വീട്ടുകാര്‍ പറയുന്നത്. മകളുടെ ഫോണിലേക്ക് വരെ വിളിച്ചു ഭീഷണി പെടുത്തിയിരുന്നു ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ഭീഷണി പെടുത്തുന്ന ശബ്ദ സന്ദേശം പൊലീസിന് നൽകിയെങ്കിലും ഗുരുവായൂർ പോലീസ് ബ്ലേഡ് മാഫിയയെ സഹായിക്കുന്ന നിലപാട് ആണ് എടുത്തിരുന്നത്

വീട്ടുകാരുടെ പരാതിയില്‍ നടപടിയെടുക്കാതെ പോലീസ് ബ്ലേഡ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു .മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ ഗുരുവായൂർ എ സി പി കെ ജി സുരേഷ് രമേശിന്റെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു

Vadasheri Footer