Above Pot

‘മുഖ്യമന്ത്രിയെ കാണാനേ ഇല്ല, കാനം കാശിക്കുപോയോ…’: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്‌മെന്റ് ചോദ്യംചെയ്ത വിഷയത്തില്‍ സര്‍ക്കാരിനെയും എല്‍ ഡി എഫിനെയും പരിഹസിച്ച്‌ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ‘കെ ടി ജലീലിനെ എന്‍ഫോഴ്സ്‌മെന്റ് ചോദ്യം ചെയ്തിട്ടും ഘടകക്ഷികള്‍ പോലും മൗനത്തിലാണ്. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രന്‍ എവിടെ.കാനം കാശിക്ക് പോയോ?-ചെന്നിത്തല കളിയാക്കി.

First Paragraph  728-90

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങളും അന്വേഷണ വിവരങ്ങളും പുറത്ത് വരുന്ന സാഹചര്യത്തില്‍ മന്ത്രിസഭക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ നിന്ന് ഇറങ്ങണം. മന്ത്രിസഭ ഒന്നാകെ രാജിവച്ച്‌ ഒഴിയണം. അന്വേഷണം ശരിയായ ദിശയിലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും കെ ടി ജലീലിനെയും ചോദ്യം ചെയ്തതോടെ സി പി എം നിലപാട് മാറ്റി. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ടെന്നാണ് അറിയേണ്ടത്. പക്ഷേ, മുഖ്യമന്ത്രിയെ ഇപ്പോള്‍ കാണാനേ ഇല്ല’- ചെന്നിത്തല പറഞ്ഞു.

Second Paragraph (saravana bhavan

ജലീല്‍ മാദ്ധ്യമങ്ങളെ കളിയാക്കിയിട്ട് കാര്യമില്ല എന്നുപറഞ്ഞ പ്രതിപക്ഷനേതാവ് തൊടുന്യായങ്ങള്‍ പറഞ്ഞ് ജലീല്‍ രക്ഷപ്പെടാന്‍ നോക്കേണ്ടെന്നും ഒന്നും മറയ്ക്കാനില്ലെങ്കില്‍ സ്വന്തം ഐഡന്റിറ്റി പോലും മറച്ചു വച്ച്‌ തലയില്‍ മുണ്ടിട്ട് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ പോയത് എന്തിനെന്നും ചോദിച്ചു. മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ട് 22 ന് സെക്രട്ടേറിയറ്റിന് മുന്നിലും വിവിധ കളക്‌ട്രേറ്റുകള്‍ക്ക് മുന്നിലും യു ഡി എഫ് ഉപരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.