ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്ത് കൊണ്ട് ജലീല്‍ സ്വന്തം കാറിൽ ചോദ്യംചെയ്യലിനെത്തിയില്ല: ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്തെ എല്ലാ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന ആളുകളുടെ ഒരു സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഒരു സര്‍ക്കാരിന് എങ്ങനെ അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

p>ജലീൽ ചോദ്യം ചെയ്യൽ മറച്ചു വയ്ക്കുക ആണ് ചെയ്‌തത്. തലയിൽ മുണ്ടിട്ട് പാത്തും പതുങ്ങിയും ആണ് ജലീൽ എൻഫോഴ്സ്മെന്റിന്റെ മുന്നിൽ ചോദ്യം ചെയ്യാൻ എത്തിയത്. ഒന്നും ഒളിക്കാൻ ഇല്ലായിരുന്നു എങ്കിൽ എന്ത് കൊണ്ട് സ്വന്തം കാറിൽ ഹാജർ ആകാതെ ഇരുന്നത്. കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല. ആരും അറിയില്ല എന്നാണോ മന്ത്രി വിചാരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ചോദ്യം ചെയ്യലിന്റെ കാര്യമാണ് പലരും ഇപ്പോ എടുത്തു പറയുന്നത്. ഉമ്മൻ ചാണ്ടി ആരെയും ഒളിച്ചല്ല പോയത്. തല ഉയർത്തി പിടിച്ചാണ് ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്ത് വന്നത്. രണ്ടിനെയും ഒരേ ത്രാസിൽ തൂക്കുന്നത് ശരിയല്ല.

സീസറിന്റെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണം എന്നാണ് പ്രമാണം. ഇവിടെ മന്ത്രി കേസുകളിൽ അകപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമാണ്. ബാഗേജിൽ മത ഗ്രന്ഥങ്ങൾ ആണോ സ്വർണം ആണോ അതോ മാറ്റ് പലതും ആണോ എന്നത് ഇത് വരെ വ്യക്തമല്ല. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി മന്ത്രിക്ക് എന്ത് തരത്തിൽ ഉള്ള ബന്ധമാണ് ഉണ്ടായിരുന്നത് എന്നത് ജനങ്ങൾക്ക് മുന്നിൽ സംശയത്തോടെ നിൽക്കുന്ന കാര്യമാണ്. സർക്കാരിൽ മൂന്ന് മന്ത്രിമാർ രാജി വച്ചു. അവരൊക്കെ നേരിട്ടതിനെക്കാൾ ഒക്കെ ഗുരുതരമായ ആരോപണങ്ങൾ ആണ് ജലീലിനെതിരെ ഉള്ളത്. ഇവർക്ക് ഒന്നും കിട്ടാത്ത ആനുകൂല്യം എങ്ങനെ ആണ് മുഖ്യമന്ത്രി ജലീലിന് നൽകുന്നത്. മാർക്ക് ദാന വിവാദത്തിൽ ഗവർണർ മന്ത്രിയുടെ ചെവിക്ക് പിടിച്ചതാണ്. അപ്പോഴും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഇത്രയും കുറ്റങ്ങൾ ചെയ്തിട്ടും ഒരു കൂസലും ഇല്ലാതെ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സഹായം ലഭിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണ്. പ്രതികളെ സംരക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. ഇപ്പോ പുതുതായി മയക്കുമരുന്ന് കേസും പുറത്ത് വന്നിരിക്കുന്നു. ഇത് രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നും വെളിച്ചത്തു വരുന്നു. രണ്ടും രാജ്യവിരുദ്ധ കേസാണ്.

സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു കോടിയേരി ബാലകൃഷ്ണന് ഇതെല്ലാം അറിയാമെന്ന്. പാര്‍ട്ടി സെക്രട്ടറിയുടെ മകന് സ്വര്‍ണ-മയക്കുമരുന്ന് കേസുകളില്‍ ബന്ധമുണ്ടെന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി നിസ്സാരവത്കരിക്കുകയാണുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

’ഏറ്റവും അവസാനമായി സംസ്ഥാന മന്ത്രിസഭയിലെ അംഗത്തെ വരെ ഇ.ഡി.ചോദ്യം ചെയ്തു. കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ് ജലീല്‍. പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ഒരു മന്ത്രി, മന്ത്രിസഭക്ക് ഭൂഷണമാണോ എന്ന് ആലോചിക്കേണ്ടതാണ്. കള്ളം മാത്രം പറയുന്ന മന്ത്രിയെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ വഴിവിട്ട് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോ എന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശിവശങ്കറിന്റെ കാര്യത്തില്‍ സ്വീകരിച്ച സമീപനം എന്തുകൊണ്ട് ജലീലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്തിന്റെ പൊതുരംഗത്തെ മലീമസപ്പെടുത്തിയ ഒരു മന്ത്രിയായി കാലം ജലീലിനെ വിലയിരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.