തിരുവെങ്കിടം റോഡ് തടസപ്പെടുത്തി റാംബോ നിർമാണം, ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു
ഗുരുവായൂര്‍: വഴി തടസ്സപ്പെടുന്ന റോഡുനിര്‍മ്മാണത്തിനെതിരായി ആക്ഷന്‍കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേ ധിച്ചു. റെയില്‍വെ മേല്‍പ്പാലത്തിന്റെ കിഴക്ക് കൊളാടിപ്പടി പരിസരത്ത് റാംബോ നിര്‍മ്മാണവുമായി തിരുവെങ്കിടം പ്രദേശത്തേയ്ക്കുള്ള റോഡ് തടസ്സപ്പെടുത്തുന്നതിനെതിരായി ബ്രദേഴ്‌സ് ക്ലബ്ബിന്റെആഭിമുഖ്യത്തിലുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ സ്ഥലത്ത് തദ്ദേശവാസികള്‍ പ്രതിഷേ ധിച്ചത് .
മേല്‍പ്പാലം നിർമിച്ചതോടെ തികച്ചും വഴിമുട്ടി ഒറ്റപ്പെട്ട തിരുവെങ്കിടം പ്രദേശത്തുകാരുടെ ഏക ആശ്രയം കൂടിയായ പ്രധാന വഴി തടസ്സപ്പെടുത്തുന്നതിനെതിരായാണ് പ്രതിഷേ ധിച്ചത്. തിരുവെങ്കിടാചലപതി ക്ഷേത്രം, ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി, ഹൗസിംങ്ങ് ബോര്‍ഡ് കോളനി തുടങ്ങി വടക്കോട്ടേയ്ക്കുള്ള പ്രഥമ റോഡാണ്, നിര്‍മ്മാണവുമായി വഴി തടസ്സപ്പെടുന്നത്. സ്ഥലത്ത് എത്തിയ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.കെ. സുജിത്ത്, ദേവിക ദിലീപ് എന്നിവരോടൊപ്പം ബ്രദേഴ്‌സ് ക്ലബ്ബ് ഭാരവാഹികളായ ബാലന്‍ വാറണാട്ട്, രവികുമാര്‍ കാഞ്ഞുള്ളി, തുടങ്ങിയവരുമായി ചർച്ച നടത്തി . മതിയായ പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു