Header 1 vadesheri (working)

രാമായണം ഇൻ തെർട്ടി ഡേയ്സ് ‘പ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ :  ദേവസ്വം പ്രസിദ്ധീകരിക്കുന്ന അദ്ധ്യാത്മ രാമായണത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ ‘രാമായണം ഇൻ തെർട്ടി ഡേയ്സ് ‘ പ്രകാശനം ചെയ്‌തു. കിഴക്കേ നട ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പ്രകാശനം കർമ്മം നിർവ്വഹിച്ചു.
പ്രൊഫ.കെ.വി .
രാമകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകർത്താവ് ഡോ.സുകുമാർ കാനഡ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ, മനോജ് ബി നായർ, അഡ് മിനിസ്ട്രേറ്റർ കെ.പി.വിനയൻ, അസി.മാനേജർമാരായ (പ്രസിദ്ധീകരണ വിഭാഗം) കെ.ജി സുരേഷ് കുമാർ, കെ. പ്രദീപ് കുമാർ ( ക്ഷേത്രം) , ക്ഷേത്ര കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ചിത്രകാരൻ ഡോ.കെ.യു. കൃഷ്ണകുമാർ , ലേ ഔട്ട് ആർട്ടിസ്റ്റ് വി.രാജേന്ദ്രൻ എന്നിവർ സന്നിഹിതരായി.

First Paragraph Rugmini Regency (working)


തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മ രാമായണം കിളിപാട്ടിൻ്റെ ലളിതവും സാരവത്തുമായ ഇംഗ്ലീഷ് പരിഭാഷയാണ് രാമായണം ഇൻ തേർട്ടി ഡേയ്സ്. രാമായണ മാസക്കാലത്ത് ഓരോ ദിനവും വായിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് ഗ്രന്ഥകർത്താവായ ഡോ.സുകുമാർ കാനഡ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ചിത്രകാരൻ ഡോ.കെ.യു കൃഷ്ണകുമാറാണ് പുസ്തകത്തിലെ കഥാപാത്ര ചിത്രീകരണം. കോഫീ ടേബിൾ ബുക്ക് മാതൃകയിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്.വി.രാജേന്ദ്രനാണ് ലേ ഔട്ട്ആർടിസ്റ്റ്. 300 രൂപയാണ് വില.കിഴക്കേ നടയിലുള്ള ദേവസ്വം പുസ്തകശാലയിൽ നിന്നും വൈകാതെ പുസ്തകം ഭക്തർക്ക് വാങ്ങാം.