ജയ്പൂർ : രാജസ്ഥാനിലും വൻ ലിഥിയം നിക്ഷേപം കണ്ടെത്തി. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ ദേഗാന യിലാണ് വൻ തോതിൽ ലിഥിയം ശേഖരം കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റാന്‍ പര്യാപ്തമാണ് ശേഖരമെന്ന് സര്ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ജമ്മു കശ്മീരില്‍ ഈയിടെ കണ്ടെത്തിയ 59 ലക്ഷം ടണ്‍ ലിഥിയം ശേഖരത്തിനേക്കാള്‍ കൂടുതലാണിതെന്നാണ് റിപ്പോര്ട്ടു്കള്‍
ഇനി ലിഥിയത്തിന് ചൈന, ചിലി തുടങ്ങിയ പല രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കേണ്ടി വരില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ ഏറ്റവും കൂടുതൽ ലിഥിയം ശേഖരമുള്ള രാജ്യം ബൊളീവിയ ആണ് , ബൊളീവിയക്ക് പുറമെ ചിലി, ഓസ്‌ട്രേലിയ, ചൈന, യുഎസ് എന്നിവയാണ് ലിഥിയം ശേഖരത്തിന്റെ കാര്യത്തിൽ ആദ്യ അഞ്ച് രാജ്യങ്ങൾ. ഇത്തരമൊരു സാഹചര്യത്തിൽ ജമ്മു കശ്മീരിലും രാജസ്ഥാനിലും ഇത്രയും വലിയ അളവിൽ ലിഥിയം കണ്ടെത്തിയത് ഇന്ത്യയുടെ പുതിയ നേട്ടമാണ്.
ഉൽപ്പാദനത്തിനായി ഇന്ത്യക്ക് ചില വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ലിഥിയം ശേഖരത്തിന്റെ കാര്യത്തിൽ ഇന്ത്യയും മുൻ നിര രാജ്യമായി മാറിയെന്നാണ് റിപ്പോർട്ട്.നിലവിൽ പെട്രോൾ-ഡീസൽ കൂടാതെ, ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിൽ സജീവമാണ്. ലിഥിയത്തിന്റെ ഇത്രയും വലിയ കണ്ടെത്തൽ വൈദ്യുത മേഖലയ്‌ക്കും ഗുണം ചെയ്യും. ഇത്തരം വാഹനങ്ങളുടെ ബാറ്ററികൾ നിർമ്മിക്കാൻ ലിഥിയം ഉപയോഗിക്കുന്നു. ലാപ്‌ടോപ്പ്, ഫോൺ ബാറ്ററികൾ എന്നിവയിലും ലിഥിയം ഒരു പ്രധാന പങ്ക് വഹിക്കുന്നു