Post Header (woking) vadesheri

ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണം അടുത്ത മാസം 10ന് ആരംഭിക്കുമെന്ന്

Above Post Pazhidam (working)

ഗുരുവായൂർ : റെയിൽവേ മേൽപ്പാല നിർമ്മാണം അടുത്ത മാസം 10ന് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (RBDCK) ജനറൽ മാനേജർ ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബറിനെ അറിയിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

കിഫ്‌ബി ഫണ്ടിൽ നിന്നും 33 കോടി രൂപയാണ് റെയിൽവേ മേൽപ്പാലം നിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്. മേൽപ്പാലവുമായി ബന്ധപ്പെട്ട വിശദമായ പദ്ധതിയും,രൂപരേഖയും ചെന്നൈ ഐ ഐ ടി അംഗീകരിച്ചതാണ്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നതിന് ബഹുമാനപെട്ട ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നവംബർ 4ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കുമെന്നും എം എൽ എ അറിയിച്ചു.