Header 1 vadesheri (working)

രാഹുൽ ഗാന്ധിയുടെ അയോഗ്യത – ബി ജെ പി തന്ത്രം പിഴച്ചു , പ്രതിപക്ഷ ഐക്യം സാധ്യമാക്കി

Above Post Pazhidam (working)

ദില്ലി : മോദി സമുദായത്തെ അപകീർത്തി പെടുത്തി എന്ന കേസിൽ സൂറത്തിലെ കോടതി വിധിക്ക് പിന്നാലെ രാഹുൽഗാന്ധിയു‌‌ടെ പാർലമെന്റ് അംഗത്വം റദ്ദാക്കി ശക്തികാട്ടിയ ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം പിഴച്ചു. 2024ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യം കെട്ടിപ്പൊക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്ന കോൺഗ്രസിന് , രാഹുലിൻെറ പാർലമെൻറംഗത്വം റദ്ദാക്കിയ ഒറ്റന‌‌ടപടിയിലൂടെ ഐക്യം സാധ്യമാക്കാനായത് ബി.ജെ.പിക്ക് വൻതിരിച്ചടിയായി.

First Paragraph Rugmini Regency (working)

രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശകയായ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിവരെ പ്രതിപക്ഷ ഐക്യത്തിൽ പങ്കാളിയായി ബി.ജെ,.പിയെ അപലപിച്ച് രംഗത്തെത്തി. പഴയ ശക്തിയില്ലെങ്കിലും സംസ്ഥാന ഭരണം രാജസ്ഥാനിലും ഛത്തീസ് ഗഡിലും ഹിമാചൽപ്രദേശിലുമായി ചുരുങ്ങിയെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളിൽ ബി.ജെ,പി ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് കോൺഗ്രസിനെയും അതിൻെറ നേതാവ് രാഹുൽ ഗാന്ധിയേയുമാണെന്നും ഈ സംഭവത്തിലൂടെ വ്യക്തമായി.



അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ തന്ത്രം പിഴച്ചുവെന്ന വികാരം പാർട്ടി നേതാക്കളിൽ തന്നെ പങ്കുവെയ്ക്കുന്നു. ഒരു ചെലവും അദ്ധ്വാനവും ഇല്ലാതെ പ്രതിപക്ഷ ഐക്യം ഉണ്ടാക്കികൊടുത്തുതിൽ മാത്രമല്ല ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കൾ പിഴവ് കാണുന്നത്. ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിപുലമായ കാമ്പയിനിന് കൂടി അവസരം ഉണ്ടാക്കി കൊടുത്തതും തന്ത്രപരമായ വീഴ്ചയാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നു.

Second Paragraph  Amabdi Hadicrafts (working)

പ്രതിപക്ഷ നിര‌യ്ക്കൊപ്പം ചേർന്ന് രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയും തുടർന്ന് അദ്ദേഹത്തെ പാർലമെൻെറംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതും ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള കേരളത്തിലെ ഇടതുപക്ഷത്തിൻ‍െറ രാഷ്ട്രീയ നീക്കങ്ങൾക്ക് മുന്നിലും പ്രതിബന്ധങ്ങൾ തീർക്കുന്നുണ്ട്. കേന്ദ്രത്തിൽ ബി.ജെ.പിക്ക് യഥാർത്ഥ ബദലാകാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ, മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്നാണ് അവർ ന‌‌‌ടത്തുന്ന പ്രചരണം.

എന്നാൽ രണ്ട് കൊല്ലം തടവ് ശിക്ഷ വിധിച്ച കോടതി ഉത്തരവിന് പിന്നാലെ ധൃതിപി‌ടിച്ച് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതോടെ ബി.ജെ.പി ഭയപ്പെടുന്ന പ്രതിപക്ഷം ആരെന്ന് വ്യക്തമായി. രാഹുലിൻെറ അറസ്റ്റ് മതന്യൂനപക്ഷങ്ങൾ അ‌ടക്കമുളള ജനവിഭാഗങ്ങളിൽ വലിയ തോതിലുളള പ്രതികരണമാണ് ഉണ്ടാക്കിയത്.

ഒരുകാലത്ത് കോൺഗ്രസിൻെറ വോട്ടുബാങ്കായിരുന്ന ജനവിഭാഗത്തിൻെറ വിശ്വാസം തിരിച്ചുപിടിക്കാൻ ഇതിലൂടെ അവർക്ക് കഴിഞ്ഞിരിക്കുന്നു. മതേതര -ജനാധിപത്യ വോട്ടുകളുടെ ഏകീകരണത്തിലൂടെ ലോകസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവിന് ഒരുങ്ങുന്ന ഇടതുപക്ഷത്തിന് കോൺഗ്രസിൻെറ പുനരുജ്ജീവനം അത്ര സന്തോഷകരമല്ല. പശ്ചിമ ബംഗാളിൽ നാമാവശേഷമായതോടെ കേരളത്തിലാണ് സി.പി.എമ്മും സി.പി.ഐയും പ്രതീക്ഷ വെയ്ക്കുന്നത്. കഴിഞ്ഞ തവണ ശബരിമല വിഷയത്തിൽ തിരിച്ചടി നേരിട്ടതോടെ ലോകസഭയിലെ സി.പി.എമ്മിൻെറ പ്രാതിനിധ്യം മൂന്നായി കുറഞ്ഞിരുന്നു. കേരളത്തിൽ ആലപ്പുഴ മണ്ഡ‍ലത്തിൽ മാത്രമാണ് സി.പി.എമ്മിന് ജയിക്കാനായത്.

കോൺഗ്രസ് മുഖ്യ പ്രതിപക്ഷം എന്ന നിലയിൽ ശക്തിപ്രാപിക്കുന്നത് കേരളത്തിലെ ഇടതുപക്ഷത്തിൻെറ സാധ്യതകൾക്ക് ഭീഷണിയാണ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് എതിരെ ഇതര പ്രതിപക്ഷ കക്ഷികൾക്കൊപ്പം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായി പ്രതിഷേധിച്ചിരുന്നു. സംഘപരിവാർ രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയാണെന്ന തങ്ങളുടെ പ്രചരണം ശരിവെയ്ക്കുന്നതാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം എന്നതിൽ ഇടതുപക്ഷത്തിന് ആശ്വസിക്കാം.

രാഹുൽ ഗാന്ധിയുടെ ശിക്ഷ‌യ്ക്കെതിരെ മേൽക്കോടതിയിൽ നിന്ന് സ്റ്റേ കിട്ടിയില്ലെങ്കിൽ വയനാട് ലോകസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൻെറ വേദിയായി വയനാട് മാറുന്നതോടെ വീണ്ടും കേരളം ദേശീയ ശ്രദ്ധാകേന്ദ്രമായി മാറും. സ്റ്റേ നീങ്ങിയില്ലെങ്കിൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും ഉപതെരഞ്ഞെ‌‌ടുപ്പ് നടന്നേക്കാം. എന്നാൽ ലോകസഭയുടെ കാലാവധി തീരാൻ ഒരുകൊല്ലം മാത്രം ബാക്കി ഉളളതിനാൽ ന‌ിയമന‌‌‌ടപടികൾ നീണ്ടാൽ ഉപതെരഞ്ഞെ‌ടുപ്പ് നടക്കാതിരിക്കാനും സാധ്യതയുണ്ട്