Post Header (woking) vadesheri

പ്രതിഷേധങ്ങൾക്ക് ഒടുവിൽ രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു

Above Post Pazhidam (working)

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിനും പൊലീസിനും ഒരു മാര്‍ച്ച് തടയാം. കൂടിക്കാഴ്ച നിഷേധിക്കാം. എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ അവര്‍ക്ക് കഴിയില്ല. രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

Poonthanam

പാര്‍ലമെന്റിലും തെരുവുകളിലും, ജന്തര്‍ മന്തറിന് സമീപവും നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഉറച്ചുനില്‍ക്കുന്ന ‘ഇന്ത്യ’ (INDIA) സഖ്യത്തിലെ ഓരോ എംപിയോടും ഞാന്‍ നന്ദി പറയുന്നു. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവരെയും ഈ സിസ്റ്റത്തെ മുഴുവനായും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. രാഹുല്‍ഗാന്ധി വ്യക്തമാക്കി

Vasudev Inn
Rugmani 700-200

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നത് വരെ പോരാട്ടം തുടരും. അല്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ല. ഈ രാജ്യത്തെ ഏറ്റവും പവിത്രമായ ഒന്നിനെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഞങ്ങളെ തടയാന്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഒന്നും ചെയ്യാനാവില്ല എന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നാളെയും പ്രതിഷേധം തുടരാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിട്ടുണ്ട്. ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, തുടങ്ങിയവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചശേഷമാണ് രാഹുല്‍ഗാന്ധിയെ പൊലീസ് വിട്ടയച്ചത്.

First Paragraph Jitesh panikar (working)