രാഹുലിനെയും പ്രിയങ്കയെയും തിരിഞ്ഞു നോക്കരുത്, സൈബർ പോരാളികൾക്ക് നിർദേശം
കോഴിക്കോട് ∙ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ തിരിഞ്ഞു പോലും നോക്കരുതെന്ന് സൈബർ സഖാക്കൾക്കു സിപിഎം ഗ്രൂപ്പുകളിൽ നിർദേശം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ ഇവരുമായി ബന്ധപ്പെട്ട ഫോട്ടോ, വിഡിയോ, ട്രോളുകൾ ഒന്നും ഷെയർ ചെയ്യരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇവരുടെ പരിപാടികളുടെ വിവരങ്ങൾ വരുന്ന ചാനലുകളുടെ വാർത്താ ലിങ്കുകളിൽ അനാവശ്യമായി കമന്റ് ഇടരുത്. എന്തു വന്നാലും ആ വിഷയമേ തിരിഞ്ഞു നോക്കരുത്.
.
കഴിഞ്ഞ തവണ രാഹുല്‍ വന്നപ്പോള്‍ വല്ലാതെ പബ്ലിസിറ്റി കിട്ടിയിരുന്നു. പിഎസ്‌സി സമര പന്തലില്‍ എത്തിയതും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയതുമെല്ലാം മാധ്യമങ്ങളിലുടെ വലിയ പ്രചാരണായുധമാക്കിയിരുന്നു. ഇത്തവണ അതിനുള്ള സാഹചര്യമൊരുക്കരുതെന്നാണ് നിര്‍ദേശം. രാഹുലിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ പോലും അത്തരം പരിപാടികള്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. സിപിഎമ്മിന്റെ ആശങ്കയ്ക്ക് കാരണമുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും ജനപ്രീതിയുള്ളത് ദക്ഷിണേന്ത്യയിലാണ്.
. അതിൽ തന്നെ തമിഴ്നാട്ടിലും കേരളത്തിലും മോദിയേക്കാൾ വളരെ മുന്നിലാണ് രാഹുൽ . ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രകടമായിരുന്നു . ഇന്ത്യയൊട്ടാകെ മോദി തരംഗമുണ്ടായപ്പോൾ കേരളത്തിൽ വൻ തരംഗം രാഹുൽ മത്സരിച്ചതോടെ കിട്ടി . തദ്ദേശ തിരഞ്ഞെടുപ്പി അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും രാഹുൽ ക ളത്തിൽ ഇല്ലായിരുന്നു . യുഡിഎഫ് വൻ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു . ഇവിടെ . രാഹുലിന് വലിയ ഇമേജ് ജനങ്ങൾക്കിടയിലുണ്ട് . ഇതിനെയാണ് സിപിഎം ഭയപ്പെടുന്നത് ,
രാഹുൽ മത്സരിക്കുമ്ബോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത് . ഇത് ദേശീയ തലത്തിലേക്കുള്ള കാര്യമല്ലെന്നും , സംസ്ഥാനത്ത് നേട്ട മുണ്ടാക്കുന്ന കാര്യമാണെന്നും ജനങ്ങൾക്കറിയാം . അതുകൊണ്ട് രാഹുൽ വരുന്നത് കൊണ്ട് എല്ലാം മാറുമെന്ന് പറയാനാവില്ല . പക്ഷ കേരളത്തിലെ ഏത് നേതാവിനേക്കാളും പ്രതിച്ഛായയും വിശ്വാസ്യതയും രാഹുലിനുണ്ട് അതുകൊണ്ട് കേരളത്തിൽ ഇവർ വന്നാലും തിരിഞ്ഞു നോക്കേണ്ടതില്ലെന്ന് സൈബർ ഗ്രൂപ്പുകളിൽ സിപിഎം നൽകിയിരിക്കുന്ന നിർദേശം .
ഇവരുമായി ബന്ധപ്പെട്ട ഫോട്ടോ , വീഡിയോ , ടോളുകൾ ഒന്നും ഷെയർ ചെയ്യരുതെന്നാണ് നിർദേശം . ഇവരുടെ പരിപാടികളുടെ ലിങ്കുകളിൽ കമന്റും വിലക്കിയിട്ടുണ്ട് . സിപിഎമ്മിന്റെ പ്രചാരണവുമായി മുന്നോട്ട് പോകാനാണ് നിർദേശം നൽകിയിരിക്കുന്നത് . സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ മാത്രം പ്രചാരണത്തിലേക്ക് കൊണ്ടുവരാനാണ് സോഷ്യൽ മീഡിയ നിർദേശം . കോ – ലീ – ബി സഖ്യത്തെ കുറിച്ച് പരമാവധി പ്രചാരണം നടത്താനാണ് നിര്‍ദേശം കോൺഗ്രസിനുള്ള പബ്ലിസിറ്റി സിപിഎം നൽകരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്
.