Header 1 vadesheri (working)

രാഹുൽ ഗാന്ധിക്കായി ഗുരുവായൂരിൽ ആനയൂട്ട്

Above Post Pazhidam (working)

ഗുരുവായൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി ഗുരുവായൂർ ആനത്താവളത്തിൽ ആനയൂട്ട് വഴിപാട് . അങ്കമാലി കണ്ണിമംഗലം മലയൻകുന്നേൽ കൃഷ്ണശോഭയിൽ പരേതനായ ഡോ. രാമകൃഷ്ണന്റെ ഭാര്യ ശോഭനയാണ് ഗുരുവായൂർ ആനത്താവളത്തിലെ ആനകളെ ഊട്ടിയത്. കൊമ്പൻ ബാലുവിന് ആദ്യ ഉരുള നൽകി . തുടർന്ന് എല്ലാ ആനകളെയും ഊട്ടി

First Paragraph Rugmini Regency (working)

രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനത്തിന് അയോഗ്യത വന്നപ്പോൾ നേർന്ന വഴിപാടാണ് ശോഭന ഇപ്പോൾ നടത്തിയത്. 20,000 രൂപ ദേവസ്വത്തിൽ അടച്ച് ആനകൾക്ക് ഊട്ട് നൽകി. രാഹുൽ ഗാന്ധി എം.പി, വയനാട് എന്ന വിലാസത്തിലാണ് ക്ഷേത്രത്തിൽ ശീട്ടാക്കിയത്. തന്റെ ഭർത്താവ് നെഹ്റു കുടുംബത്തിന്റെ ആരാധകനായിരുന്നുവെന്നും രാജീവിന്റെ വിയോഗത്തിൽ ദു:ഖിതനായി ഭാരത വിലാപം എന്ന പുസ്തകം രചിച്ചിട്ടുണ്ടെന്നും ശോഭന പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ , കൗൺസിലർ സി. എസ്. സൂരജ് എന്നിവർക്കൊപ്പമാണ് ശോഭന ആനത്താവളത്തിലെത്തി വഴിപാട് നടത്തിയത്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വൈശാഖ് എസ് ദർശൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആനയൂട്ട് വഴിപാട് ശീട്ടാക്കിയിരുന്നു