Header 1 vadesheri (working)

ശബരിമല ദര്‍ശനത്തിന് സുരക്ഷ ,രഹ്ന ഫാത്തിമയുടെ ഹര്‍ജി വെള്ളിയാഴ്‍ച സുപ്രീംകോടതി പരിഗണിക്കും

Above Post Pazhidam (working)

ദില്ലി ; ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രഹ്ന ഫാത്തിമയുടെ ഹര്‍ജി വെള്ളിയാഴ്‍ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസ് തയ്യാറാകുന്നില്ല. പൊലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

First Paragraph Rugmini Regency (working)

zumba adv

രഹ്‍ന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം ബിന്ദു അമ്മിണിയുടെ ഹര്‍ജിയും ഉള്‍പ്പെടുത്താന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയില്‍ ബിന്ദു അമ്മിണിയുടെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല. ശബരിമല വിഷയത്തിലെ ഭരണഘടനപരമായ ചോദ്യങ്ങൾ വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018ലെ വിധി നടപ്പാക്കണോ, വേണ്ടയോ എന്നതിൽ അവ്യക്തതയുണ്ട്. ഇപ്പോഴെത്തിയിരിക്കുന്ന ഈ രണ്ട് ഹര്‍ജികളിൽ അതിനുള്ള ഉത്തരം കൂടി സുപ്രീംകോടതി നൽകിയേക്കും

Second Paragraph  Amabdi Hadicrafts (working)