Post Header (woking) vadesheri

രാധാകൃഷ്ണൻ കാക്കശ്ശേരിയെ ഗുരുവായൂർ ദേവസ്വം ആദരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : അധ്യാപക ശ്രേഷ്ഠനും സാഹിത്യകാരനും ഭക്തപ്രിയ പത്രാധിപ സമിതി അംഗവും ആദ്ധ്യാത്മിക പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ഗുരുവായൂർ ദേവസ്വം ആദരിച്ചു.
നവതിയാഘോഷിക്കുന്ന അദ്ദേഹത്തെ അധ്യാപക ദിനമായ ഇന്ന് വൈകുന്നേരം 5 മണിയോടെ വീട്ടിലെത്തിയാണ് ദേവസ്വം ആദരിച്ചത്.

Arya bhavan inner

Second Paragraph  Sarovaram(working)

ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ രാധാകൃഷ്ണൻ കാക്കശ്ശേരിയെ പൊന്നാടയണിയിച്ചു.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നിലവിളക്ക് സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗം പുതിയ ഭക്തപ്രിയ ആദ്ധ്യാത്മിക മാസിക നൽകി. പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, ദേവസ്വം പി.ആർ.ഒ വിമൽ ജി.നാഥ് എന്നിവരും രാധാകൃഷ്ണൻ കാക്കശ്ശേരിയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി.

Third paragraph Saravan bhavan