അമല മെഡിക്കല്‍ കോളേജിന് കോവിഡ് പരിശോധനക്കുള്ള അനുമതി ലഭിച്ചു

">

തൃശൂര് : കോവിഡ്-19 രോഗനിര്‍ണ്ണയത്തിനുള്ള ആര്‍ ടി പി.സി.ആര്‍ ടെസ്റ്റ് ചെയ്യുന്നതിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ് (എന്‍.എ. ബി.എല്‍)ന്‍റെ അംഗീകാരം അമല ആശുപത്രിക്ക് ലഭിച്ചു. ആഗസ്റ്റ് 14ാം തിയ്യതി നടന്ന എന്‍.എ.ബി.എല്‍ പരിശോധനയില്‍ ട്രൂനാറ്റ് പരി ശോധനയ്ക്കുള്ള അംഗീകാരവും അമലയ്ക്ക് ലഭിച്ചിരുന്നു. ഇതോടെ കോവിഡ് രോഗനിര്‍ണ്ണയത്തിനുളള ഓപ്പണ്‍ ആര്‍.ടി – പി.സി.ആര്‍, ട്രൂനാ റ്റ്, റാപിഡ് ആന്‍റിജന്‍ എന്നീ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള അനുമതി അമല ആശുപ ത്രിക്ക് ലഭ്യമായി.

Sponsors