![](https://malayalamdaily.in/wp-content/uploads/2019/06/rto-office.jpg)
സംസ്ഥാനത്തെ ആർ ടി ഒ ഓഫീസികളിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആർ.ടി.ഒ ഓഫിസുകളിലും ജോയിന്റ് ആർടി ഓഫീസുകളിലും വിജിലൻസ് റെയ്ഡ്. ഓപ്പറേഷൻ ഉജാല എന്ന പേരിൽ തുടങ്ങിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.ആർ.ടി.ഒ, ജോയിൻറ് ആർ.ടി.ഒ ഓഫിസുകൾ അടക്കം സംസ്ഥാനത്ത് 66 കേന്ദ്രങ്ങളിലാണ് പരിശോധന. ഉച്ചക്ക് ശേഷം 3 മണിക്ക് ആരംഭിച്ച പരിശോധന രാത്രിയും തുടരുകയാണ് .
![Astrologer](https://malayalamdaily.in/wp-content/uploads/2022/04/ad_100x700-pixels-01.jpg-scaled.jpg)
പല സ്ഥലത്ത് നിന്നും ക്രമക്കേടുകളും , അനധികൃത പണവും കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം . വാഹന രജിസ്ട്രേഷന്റെയും ,ടെസ്റ്റിന്റെയും പേരിൽ ഇടനിലക്കാരെ വച്ച് വൻ പണപ്പിരിവ് നടക്കുന്നതായി വിജിലൻസ് ഡയറക്ടർ അനിൽകാന്ത് ഐ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനമൊട്ടുക്കുമുള്ള പരിശോധന . വിജിലൻസ് ഐ ജി എച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്
![Vadasheri Footer](https://malayalamdaily.in/wp-content/uploads/2023/07/WhatsApp-Image-2023-07-17-at-10.53.36-PM.jpeg)