ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി

Above Pot

കൊട്ടാരക്കര: .കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്നോക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. കൊട്ടാരക്കര വാളകത്തെ കീഴൂട്ട് തറവാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

എം.വി.ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ എന്‍ ബാലഗോപാല്‍ തുടങ്ങി സി പി എം നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പത്തനാപുരത്തെ എന്‍എസ്‌എസ് താലൂക്ക് യൂണിയന്‍ ഓഫിസില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അന്ത്യാഞ്ജലി അര്‍പ്പിച്ചു. പുലര്‍ച്ചെ 5ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എണ്‍പത്തിയാറുകാരനായ ബാലകൃഷ്ണപിള്ളയുടെ അന്ത്യം