ചാവക്കാട് നഗരത്തിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സംവിധാനമൊരുക്കുന്നതിൽ നഗര സഭ പരാജയപ്പെട്ടു ,റാഫ് ചാവക്കാട് .
ചാവക്കാട് : റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം (റാഫ്) ചാവക്കാട് താലൂക്ക് കമ്മിറ്റി യോഗം ചാവക്കാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ടി.ഐ.കെ.
മൊയ്തു ഉദ്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് പ്രസിഡണ്ട് പി.കെ.ഹസൻ പുന്നയൂർ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരത്തിൽ പ്രാഥമികട്രാഫിക്ക് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും അടിക്കടി അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ ആന്ധ്യം ബാധിച്ച് ഇരിക്കുകയാണെന്നും ഇതിനെതിരിൽ സാധ്യമായ എല്ലാ തലങ്ങളിലും ഈ വിഷയമവതരിപ്പിക്കുകയും ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ആമുഖപ്രസംഗം നടത്തിയ ജില്ലാ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ പറഞ്ഞു. ചാവക്കാടു് നഗരത്തിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സംവിധാനമൊരുക്കുന്നതിലും വഴിയോരക്കച്ചവടക്കാരടക്കമുള്ളവരെ നിയന്ത്രിച്ച് സുഗമമായ ട്രാഫിക്ക് സുരക്ഷയൊരുക്കുന്നതിൽചാവക്കാട് നഗരസഭ പരാജയപ്പെട്ടുവെന്നും യോഗം കുറ്റപ്പെടുത്തി. താലൂക്കിൽ ഏറ്റവും മികച്ച സേവനം നല്കുന്ന ആമ്പുലൻസ് സെർവ്വീസിന് വരുന്ന സാമ്പത്തിക വർഷം മുതൽ പുരസ്കാരം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു.ഹിമ മനോജ് ലഘുലേഖ പ്രകാശനവും കേണൽ ആർ.വിജയകുമാർ (റിട്ട) മെമ്പർഷിപ് ഉദ്ഘാടനവും നിർവ്വഹിച്ചു. വേണുകരിക്കാട്, ജോയ് വി.എൽ, മുത്തു സി.വി, ഷിജിത് രാമി, ദിനേശ് എ.സി, ലീന ഒരുമനയൂർ, അൻസാർ എളവള്ളി, അബ്ദു മാസ്റ്റർ, കെ.ടി.അക്ബർ, കൊടമന രവീന്ദ്രനാഥൻ തുടങ്ങിയവർ സംസാരിച്ചു.
നിഷാദ് സ്വാഗതവും അനീഷ ബദർ നന്ദിയും പറഞ്ഞു.