Post Header (woking) vadesheri

പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ല: എം വി ഗോവിന്ദൻ

Above Post Pazhidam (working)

കോട്ടയം: പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും യുഡിഎഫ് കരുതും പോലെ ഈസി വാക്ക്ഓവർ ആയിരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

Ambiswami restaurant

ഏകപക്ഷീയമായ വിജയം യുഡിഎഫിന് ഉണ്ടാവില്ല. പുതുപ്പള്ളിയിലെ വികസന വിഷയങ്ങൾ അടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ മാത്രം മുന്നിൽ നിർത്തിയാണ് യുഡിഎഫ് മത്സരിക്കുന്നത്. ഉമ്മൻചാണ്ടിയോടുള്ള വൈകാരികത എല്ലാരോടും ഉണ്ടാവില്ല. പുതുപ്പള്ളിയിൽ രാഷ്ട്രീയ മത്സരമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു .

അതേസമയം, പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ഉമ്മൻ ചാണ്ടി തന്നെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം മണ്ഡലത്തിലുണ്ടെന്നും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അര ലക്ഷം കടക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിനെതിരെയുള്ള ജന വികാരവും പുതുപ്പള്ളിയിൽ പ്രതിഫലിക്കുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപെട്ടു

Second Paragraph  Rugmini (working)