Post Header (woking) vadesheri

ചാവക്കാട്പുതിയറയിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു

Above Post Pazhidam (working)

ചാവക്കാട് : മൽസ്യം കയറ്റി പോവുകയായിരുന്ന ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. തൃത്തല്ലൂർ ആന്തു പറമ്പിൽ ഗംഗാധരൻ മകൻ നിഖിൽ (33 ) ആണ് മരിച്ചത്.തിരുവത്ര പുതിയറയിൽ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രി യിൽ.

Ambiswami restaurant

ചാവക്കാട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന ലോറി എതിർ ദിശയിൽ നിന്നും വന്ന ഡിയോ സ്‌കൂട്ടറിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു. റോഡിൽ തളംകെട്ടി നിന്ന രക്തം നാട്ടുകാർ മണ്ണിട്ടു മൂടി. പ്രവാസിയായിരുന്ന നിഖിൽ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത് കൊച്ചി ഷിപ്‌യാർഡിൽ ലഭിച്ച ജോലിയിൽ പ്രവേശിക്കാൻ ഇരിക്കുമ്പോഴാണ് അപകടത്തിൽ കൊല്ലപ്പെട്ടത് . വിജയ ലക്ഷ്മിയാണ് മാതാവ്. ഭാര്യ ഭാഗ്യ ലക്ഷ്മി ,രണ്ടു കുട്ടികൾ ഉണ്ട്

Second Paragraph  Rugmini (working)