Post Header (woking) vadesheri

തുലാമാസത്തിലെ ആദ്യ ഞായർ ക്ഷേത്ര നഗരി വിവാഹ സംഘങ്ങൾ കയ്യടക്കി

Above Post Pazhidam (working)

ഗുരുവായൂർ : തുലാമാസത്തിലെ ആദ്യ ഞായർ ക്ഷേത്ര നഗരി വിവാഹ സംഘങ്ങൾ കയ്യടക്കി .149 വിവാഹങ്ങൾ ആണ് ബുക്ക് ചെയ്തിരുന്നത് ഇതിൽ 140 വിവാഹങ്ങൾ നടന്നു . അഞ്ചു മണ്ഡപങ്ങളിൽ ആണ് താലികെട്ട് നടന്നത് രാവിലെ 6 മുതൽ എട്ടു വരെയുള്ള മുഹൂർത്തത്തിൽ ആണ് കൂടുതൽ വിവാഹങ്ങളും നടന്നത് .വധുവും സംഘവും മണ്ഡപത്തിൽ എത്തിയിട്ടും വരനെ കാണാതെ ഒരു വിവാഹപാർട്ടിക്ക് കുറെ സമയം കാത്തു നിൽക്കേണ്ടി വന്നു.

Poonthanam
Rugmani 700-200

Vasudev Inn

ദര്‍ശനത്തിനും അഭൂ ത പൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നട തുറന്നത് മുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു. . കുട്ടികളുടെ ചോറൂണിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 846 കുരുന്നുകൾക്ക് ആണ് കണ്ണന്റെ മുന്നിൽ ചോറൂൺ നൽകിയത് .25 ലക്ഷം (25,34,630) രൂപയുടെ തുലാഭാരം വഴിപാട് നടന്നു ,12ലക്ഷം (12,60,070) രൂപയുടെ നെയ് വിളക്ക് ശീട്ടാക്കി ഭക്തർ ദർശനം നടത്തി .ആറ് ലക്ഷം(6,18,148) രൂപയുടെ പാൽ പായസവും രണ്ട് ലക്ഷം (2,58,570 )രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി .66,75,239 രൂപയാണ് ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത്. വിവാഹ പാര്‍ട്ടിക്കാരുടെ വാഹനങ്ങള്‍ നിറഞ്ഞതോടെ നഗരത്തില്‍ ഉച്ചവരെ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു