Header 1 vadesheri (working)

പുതിയ ആംബുലൻസിന്റെ ഉത്ഘാടനം നിർവഹിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും , ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുതിയ ആംബുലൻസിന്റെ ഉത്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു

First Paragraph Rugmini Regency (working)

ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ വെച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ താക്കോൽ ഏറ്റുവാങ്ങി. ഗുരുവായൂർ എൻ.ആർ.ഐ അസോസിയേഷൻ പ്രസിഡന്റ് ഷാഫിർ അലി അദ്ധ്യക്ഷത വഹിച്ചു

നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ , ട്രസ്റ്റ് ചെയർമാൻ സത്യനാഥ് പി.എൻ, പാലഞ്ചേരി തങ്കമണി നാരായണൻ , എൻ.ആർ ഐ യു എ ഇ ഫാമിലി പ്രസിഡന്റ് മഹമ്മദ് ഷരീഫ് സുമേഷ് കൊളാടി ജമാലുദ്ദീൻ മരട്ടിക്കൽ എന്നിവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)