പുസ്തകോത്സവത്തിൽ “കേരളം വർത്തമാനവും ഭാവിയും’ സംഘടിപ്പിച്ചു
ഗുരുവായൂർ : സ്വന്തം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് ജനങ്ങളോട് തുറന്ന് പറയാൻ സാധിക്കാത്ത വിധം ഇന്ത്യയുടെ ഭരണാധികാരികൾ നിശബ്ദരാകുന്നു എന്ന് കോഴിക്കോട് കേളുവേട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ . ടി . കുഞ്ഞിക്കണ്ണൻ .
ഗുരുവായൂർ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ “കേരളം വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . നവോത്ഥാന മുന്നേറ്റത്തിൽ ജാതി ബ്രഹ്മണ്യത്തിന്റെ അതിർവരമ്പുകളെ തകർത്തെറിഞ്ഞത് കൊണ്ടാണ് കേരളം രാജ്യത്തെ ഏറ്റവും മികവുറ്റ സംസ്ഥാനമായി മാറിയത് .അനാചാരങ്ങൾക്കെതിരായ പോരാട്ടം ആധുനിക കേരള നിർമ്മിതിയിലെ സുപ്രധാന ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു . വേണു എടക്കഴിയൂർ അധ്യക്ഷത വഹിച്ചു , സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ . ബേബി ജോൺ , എ .രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു