
ഗുരുവായൂർ പുസ്തകോത്സവം സി. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും

ഗുരുവായൂർ : ഉത്സവ നാളുകളിൽ ഗുരുവായൂരിൽ നടക്കുന്ന പുസ്തകോത്സവം ഞായറാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഒമ്പതിന് വൈകീട്ട് അഞ്ചിന് സി. രാധാകൃഷ്ണൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. മാർച്ച് 20 വരെ ഗുരുവായൂർ ലൈബ്രറി പരിസരത്താണ് പുസ്തകോത്സവം .

തുടർന്നുള്ള ദിവസങ്ങളിൽ, വൈകീട്ട് വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടക്കും. 20 ന് സമാപന സമ്മേളനം കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എം.എൽ.എ. അധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
ചെയർമാൻ എം. കൃഷ്ണദാസ്, കൺവീനർ എം.സി സുനിൽകുമാർ, ശ്യാം പെരുമ്പിലാവ്, കെ.വി. പ്രജിൽ കെ.വി. വിവിധ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
