Post Header (woking) vadesheri

കെ പി കറുപ്പനും കേരള നവോത്ഥാനവും, പുസ്ത‌ക പ്രകാശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ: കാലടി സംസ‌്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും എഴുത്തുകാര നുമായ ഡോ. ധർമരാജ് അടാട്ട് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട് പ്രസിദ്ധീകരിച്ച പണ്ഡിറ്റ് കെ. പി. കറുപ്പനും കേരള നവോത്ഥാനവും പുസ്‌തകത്തിന്റെ പ്രകാശനം നടന്നു.

Ambiswami restaurant

കാലടി സംസ്കൃ‌ത സർവകലാശാല പ്രൊഫസറും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം പ്രകാശനം നിർവഹിച്ചു. ലിറ്റിൽ ഫ്ലവർ കോളെജ് പ്രിൻസിപ്പൽ ഡോ. ജെ. ബിൻസി പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ ഡോ. എം. സത്യൻ അധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസ റിസർച്ച് ഓഫിസർ ടി.കെ. അമ്പിളി പുസ്തകം പരിചയപ്പെടുത്തി.

സംസ്ഥാന പുരസ്‌കാരം നേടി യ നാടക സംവിധായകനും അ ഭിനേതാവുമായ മുരളി അടാട്ട് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സി.എഫ്. ജോൺ ജോഫി, ഗ്രന്ഥകാരൻ ഡോ. ധർമരാജ് അടാട്ട്, ഡീൻ ഓഫ് സ്റ്റു ഡൻ്റ് അഫയേഴ്‌സ് ഡോ. പി.ജി. ജസ്റ്റിൻ, കേരള ഭാഷാ ഇൻസ്റ്റി റ്റ്യൂട്ട്റിസർച്ച് ഓഫിസർ കെ.ആ ദീപ്തി എന്നിവർ പങ്കെടുത്തു.

Second Paragraph  Rugmini (working)

80 രൂപ മുഖവിലയുള്ള പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാലകളിൽ ലഭിക്കും. തുടർന്ന് നടന്ന സെമിനാറിൽ കേരള നവോഥാനവും
പണ്ഡിറ്റ് കെ.പി. കറുപ്പനും വി ഷയത്തിൽ പ്രഭാഷകനും എഴു ത്തുകാരനുമായ ടി.എസ്. ശ്യാം കുമാറും നാട്ടുരാജ്യങ്ങളിലെ നവോത്ഥാനം വിഷയത്തിൽ ണ്ണൂർ സർവ്വകലാശാല അസി. പ്രൊഫ. ഡോ. മാളവിക ബിന്നിയും വിഷയാവതരണം നടത്തി. ഡീൻ ഓഫ് റിസർച്ച് ആൻഡ് നോഡൽ ഓഫിസർ ഡോ. എം. റോയ് മാത്യു, മലയാള വിഭാഗം അസി. പ്രൊഫ. ഡോ. എ.പി അന്നം സിനി എന്നിവർ മോഡറേറ്ററായി.

കവയിത്രിയും ഒ.വി. വിജയൻ സ്മാരക സമിതി അംഗവുമായ ജ്യോതിബായ് പരിയാടത്ത്, ഗവേഷക പി.കെ. സുമിത എന്നിവർ പങ്കെടുത്തു. ഡോ. എം. റോയ് മാത്യു,ഡോ. അനുറോജ് ടി. ജെ. ഡോ. പി.ജി. ജസ്റ്റിൻ, ഡോ. എ.പി അന്നം സിനി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Third paragraph