Header 1 vadesheri (working)

കൂത്ത്പറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ശശി ബിജെപിയിൽ

Above Post Pazhidam (working)

കണ്ണൂര്‍: കൂത്തുപറമ്ബ് വെടിവെപ്പില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. പുഷ്പന്റെ മൂത്ത സഹോദരന്‍ പി ശശിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

First Paragraph Rugmini Regency (working)

സി.പി.എം നേതൃത്വത്തിന്റെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സജീവ സി.പി.എം പ്രവര്‍ത്തകനായിരുന്ന ശശി പാര്‍ട്ടി ബന്ധം ഉപേഷിച്ച്‌ ബി ജെ പിയില്‍ ചേര്‍ന്നത്. ബിജെപി തലശ്ശേരി ഓഫീസില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി അഡ്വ: പ്രകാശ് ബാബുവാണ് ശശിയ്ക്ക് ബിജെപി അംഗത്വം നല്‍കിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ശശി വ്യക്തമാക്കി.

മേഖലയിലെ കൂടുതല്‍ ആളുകള്‍ ബി ജെ പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും സിപിഎം നേതൃത്വത്തിന്റെ നിലപാടുകളില്‍ അടിത്തട്ടിലെ പ്രവര്‍ത്തകര്‍ അതൃപ്തരാണെന്നും ശശി പറഞ്ഞു. സി പി എം നേതൃത്വത്തിന്റെ ഭിഷണി അവഗണിച്ച്‌ അതൃപ്തരായ പ്രവര്‍ത്തകര്‍ ഇനിയും ബി ജെ പിയിലേക്കെത്തുമെന്നും നൂറാം പിറന്നാളില്‍ സി.പി.എമ്മിന് ലഭിച്ച സമ്മാനമാവുമിതെന്നും അഡ്വക്കേറ്റ് പ്രകാശ് ബാബു പ്രതികരിച്ചു. ശശിക്കൊപ്പം ചൊക്ലി മേഖലയിലെ നിരവധി പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു.

Second Paragraph  Amabdi Hadicrafts (working)