Above Pot

പുഷ്‌കർ മേളയിൽ 30 കുതിരകളെ സ്വന്തമാക്കി പ്രവാസി വ്യവസായി വിഘ്‌നേഷ്

ജയ്പൂർ: രാജസ്ഥാനിലെ പുഷ്കർ മേളയിൽ 30 കുതിരകളെ സ്വന്തമാക്കി പ്രവാസി വ്യവസായി വിഗ്നേഷ് വിജയകുമാർ. രാജസ്ഥാനിൽ നടക്കുന്ന പുഷ്കർ മേളയിൽ നിന്നാണ് വിവിധയിനത്തിൽപെട്ട 30 കുതിരകളെ പ്രവാസി വ്യവസായിയും വെൽത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒ യുമായ വിഘ്‌നേശ് വിജയകുമാർ സ്വന്തമാക്കിയത്.

First Paragraph  728-90

ചെറുപ്പം മുതൽ കുതിരപ്രേമിയായിരുന്ന വിഘ്‌നേശ് വിജയകുമാർ ഇന്ത്യയിലെ ഇൻഡിജിനിയസ് ഹോഴ്സ് സൊസൈറ്റി കമ്മിറ്റയിലെയും, അറേബ്യൻ ഹോഴ്സ് സൊസൈറ്റിയിൽ അംഗത്വമുള്ള ഏക മലയാളിയും കൂടിയാണ്.

മാർവാരി, നുക്ക്ര എന്നീ ഇനങ്ങളിൽ വരുന്ന വിവിധയിനം കുതിരകളാണ് വിക്കിയിലൂടേ വെൽത്ത് -ഐ കുടുംബത്തിലേക്ക് എത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി ആണ് 30 ഓളം കുതിരകളെ ഒരേ സമയം നാട്ടിലേക്ക് എത്തിക്കുന്നത്

രാജസ്ഥാനിലെ ചിറ്റോർ , മഹാരാഷ്ട്രയിലെ ഔറംഗബാദ് , കേരളത്തിൽ പെരിന്തൽമണ്ണ എന്നീ സ്ഥലങ്ങളിലായി 70 ഓളം കുതിരകൾ നിലവിൽ വിക്കി എന്ന വിഘ്നേശ് വിജയകുമാറിന് സ്വന്തമായുണ്ട്

നേരത്തെ ഗുരുവായൂർ അമ്പലത്തിൽ കാണിക്കയായി വെച്ചിരുന്ന താർ ലേലത്തിലെടുത്തും അമ്പലത്തിന് വേണ്ടി പുതിയ മുഖമണ്ഡപം സമർപ്പിച്ചും വിഘ്‌നേഷ് വിജയകുമാർ വാർത്തകളിൽ ഇടം നേടിയിരുന്നു.