Header Saravan Bhavan

സര്‍ക്കാര്‍ പുരസ്‌കാര ജേതാക്കളെ ആദരിച്ചു

Above article- 1

ഗുരുവായൂര്‍: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കളായ ശിവജി ഗുരുവായൂര്‍,വിനീഷ് മണി,സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ച മണലൂര്‍ ഗോപിനാഥന്‍,പെരിങ്ങോട് ചന്ദ്രന്‍,പിതൃതര്‍പ്പണ ആചാര്യന്‍ രാമകൃഷ്ണന്‍ ഇളയത് എന്നിവരെ തിരുവെങ്കിടം പാനയോഗം ആദരിച്ചു.

ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.പാനയോഗം പ്രസിഡന്റ് ശശി വാറണാട്ട് അധ്യക്ഷനായി.മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ മുഖ്യാതിഥിയായി.വി.പി.ഉണ്ണികൃഷ്ണന്‍,കല്ലൂര്‍ ഉണ്ണികൃഷ്ണന്‍,വിജയന്‍ മേനോന്‍,ബാലന്‍ വാറണാട്ട്,ഗുരുവായൂര്‍ ജയപ്രകാശ്,വി.ബാലകൃഷ്ണന്‍ നായര്‍,ജ്യോതിദാസ് ഗുരുവായൂര്‍ എന്നിവര്‍ പ്രസംഗിച്ചു.മികച്ച വിദ്യാര്‍ഥികള്‍ക്ക് അനുമോദനവുമുണ്ടായി.

Vadasheri Footer