Post Header (woking) vadesheri

പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്‌-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ്‌ മരിച്ചത്. വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു

Ambiswami restaurant

ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. സനീഷ്-വിശ്വനി ദമ്പതികൾക്ക് രണ്ടു മക്കളാണ്. മൂത്തമകൾ അടുത്ത വീട്ടിലേക്ക് കുട്ടിയെ കൊണ്ടുവിടാൻ പോയിരുന്നു. വെള്ളക്കെട്ടിന് അപ്പുറത്തുള്ള വീട്ടിൽ കൊണ്ടുചെന്നാക്കി തിരിച്ചുവരികയും ചെയ്തു. എന്നാൽ പിന്നീട് കുട്ടിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവിൽ വെള്ളക്കെട്ടിൽ വീണുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.