Post Header (woking) vadesheri

പുന്നയൂരിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട് വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട് : പുന്നയൂര്‍ അകലാട് ഒറ്റയിനി ബീച്ച് റോഡില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു ഒറ്റയിനി കാട്ടിലപ്പള്ളി മഹ്‌ളറ ലിങ്ക് റോഡില്‍ കോട്ടപറമ്പില്‍ സുലൈമാന്റെ വീട്ട് മുറ്റത്ത്് നിറുത്തിയിട്ടിരുന്ന രണ്ട് കാര്‍ , മൂന്ന് ബൈക്കുകള്‍ , എന്നിവയാണ് തീയിട്ട് നശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് സംഭവം.

Ambiswami restaurant

സുലൈമാന്റെ മരുമകന്‍ കുളങ്ങര വീട്ടില്‍ ജമാലും കുടുംബവും ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ ആണ് അഗ്നിക്കിരയാക്കിയത്. മഹീന്ദ്ര ജീപ്പ് , ലാന്‍സര്‍ കാര്‍ , ഹിമാലയ ബുള്ളറ്റ്, എഫ് ടു, എന്‍ഡോര്‍ക്ക്, എന്നീ വാഹനങ്ങളാണ് തീയിട്ടത്. സംഭവ സമയം വീടിനകത്ത് 65 വയസ്സായ സുലൈമാനും ഭാര്യയും, ജമാലും ഭാര്യയും മൂന്ന് മക്കളും ഉണ്ടായിരുന്നു. മഹീന്ദ്ര 300 കത്തിയപ്പോള്‍ ഉണ്ടായ അലാം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്.

Second Paragraph  Rugmini (working)

വീട്ട്മുറ്റത്ത്് പല സ്ഥലത്തായി നിറുത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകള്‍ മഹീന്ദ്രയുടെയും ലാന്‍സറിന്റെയും നടുവില്‍ കൂട്ടിയിട്ടാണ് കത്തിച്ചിരിക്കുന്നത്. വീടിന് മുന്‍വശത്ത് കരി പിടിക്കുകയും ചെടികള്‍ ഇതോടൊപ്പം കരിയുകയും ചെയ്തിട്ടുണ്ട്. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് തീ അണച്ചു. മറ്റൊരു കാര്‍ , പോര്‍ച്ചില്‍ ഉണ്ടായിരുന്നെങ്കിലും പെട്ടന്ന് തീ അണച്ചത് മൂലം ഇവിടേക്ക് തീ പടര്‍ന്നില്ല. വടക്കേക്കാട് പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Third paragraph