Post Header (woking) vadesheri

പുന്ന അയ്യപ്പ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം

Above Post Pazhidam (working)

ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം 26, 27 തിയ്യതികളില്‍ ആഘോഷിക്കുമെന്ന് പുന്ന ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞസമിതി ചെയര്‍മാന്‍ മോഹന്‍ദാസ് ചേലനാട്ട്, ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.മോഹന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 26-ന് വൈകീട്ട് ആറ് മുതല്‍ ശ്രീനാമം ഭജന്‍സിന്റെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വിവിധ സംഘങ്ങളുടെ തിരുവാതിരക്കളി, വീരനാട്യം എന്നിവ ഉണ്ടാവും. മറ്റു കലാകാരികളുടെ നൃത്തപരിപാടികളും അരങ്ങേറും. തുടര്‍ന്ന് അന്നദാനം നടക്കും.

First Paragraph Jitesh panikar (working)

ഷഷ്ഠി ദിവസമായ 27-ന്അയ്യപ്പനും സുബ്രഹ്‌മണ്യനും അഷ്ടദ്രവ്യ അഭിഷേകം, ഗുരുവായൂര്‍ മുരളിയുടെയും സംഘത്തിന്റെയും നാദസരം, ക്ഷേത്രം നാരായണീയ പാരായണ സമിതിയുടെ നാരായണീയ പാരായണം, എന്നിവ ഉണ്ടാകും.വൈകീട്ട് നാലിന് പേരകം മുക്കുട്ടക്കല്‍ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍നിന്ന് പുനര്‍ജനി ഗള്‍ഫ് കമ്മറ്റിയുടെ പൂത്താലം, സ്വാമി തുള്ളല്‍, ഉടുക്ക്, തങ്കരഥം, പൊയ്ക്കാല്‍ മയില്‍, അമ്മന്‍കുടം, തിറ, വീരനാട്യം എന്നിവയുടെ അകമ്പടിയോടെ ഷഷ്ഠി എഴുന്നള്ളിപ്പ് രാത്രി ഒമ്പതോടെ ക്ഷേത്രത്തിലെത്തും. മൂന്ന് നേരവും അന്ന ദാനവും ഉണ്ടാകും.

ധര്‍മ്മശാസ്താ ട്രസ്റ്റ് പ്രസിഡന്റ് എം.ബി.സുധീര്‍, ജനറല്‍ സെക്രട്ടറി വി.പ്രേംകുമാര്‍, ട്രഷറര്‍ സി.കെ.ബാലകൃഷ്ണന്‍, വി.സി. ജിമീഷ്, ജിബു വി.നായര്‍, പുനര്‍ജനി ഗള്‍ഫ് കമ്മറ്റി പുന്ന പ്രസിഡന്റ കെ.കെ.സുബ്രഹ്‌മണ്യന്‍, വിനോദ് പി.മേനോന്‍, ദാസന്‍ തോട്ടുപുറത്ത്, ശ്രീനാമം ഭജന്‍സ് പ്രസിഡന്റ് എം.എസ്.ഷിജു, സെക്രട്ടറി എം.ടി.ഗിരീഷ്, എം.ടി.വിജയന്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.