പുന്നത്തൂർ കോവിലകം പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി.
ഗുരുവായൂർ : കാലപ്പഴക്കത്താൽ ക്ഷയിച്ച ഗുരുവായൂർ ദേവസ്വം പുന്നത്തൂർ കോവിലകത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തനിമയും പ്രൗഢിയും നില നിർത്തി മൂന്നു വർഷത്തിനകം പുന്നത്തൂർ കോവിലകം പുതുക്കി പണിയാനാണ് തീരുമാനം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ
പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ജീവ ധനം ഡി.എ കെ.എസ്.മായാദേവി, അസി. മാനേജർ മണികണ്ഠൻ, മരാമത്ത് എക്സി.എൻജീനിയർ അശോക് കുമാർ, അസി.എക്സി.എൻ ജീനിയർ വി.എ.സാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായി.
ദേവസ്വം മരാമത്ത് വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ എറണാകുളത്തെ ലാൻ്റ് മാർക്ക് ബിൽഡേഴ്സിനാണ് നിർമ്മാണ ചുമതല. ആർക്കിടെക്റ്റായ തൃശുർ പൂങ്കുന്നം സ്വദേശി വിനോദാണ് പദ്ധതി രേഖ തയ്യാറാക്കിയത്.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്