Post Header (woking) vadesheri

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദേശ ഗുരുതി

Above Post Pazhidam (working)

ചാവക്കാട്  : പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നാളെ ഭദ്രകാളിക്ക് ദേശ ഗുരുതിയും,ഭഗവതി കളവും,പൂമൂടലും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Ambiswami restaurant

ചൊവ്വാഴ്ച വൈകിട്ട് ആറിന് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗുരുതി തർപ്പണം നടക്കും.രാത്രി എട്ടിന് പ്രശസ്ത കളം പാട്ട് കലാകാരൻ അടാട്ട് പീതാംബരൻ ആൻഡ് പാർട്ടിയുടെ കാർമ്മികത്വത്തിൽ ഭഗവതി കളവും,കളംപാട്ടും,ദേവിദർശനവും ഉണ്ടാകും.തുടർന്ന് പൂമൂടലും നടക്കും. ക്ഷേത്രം രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്,പ്രസിഡൻറ് പി.യതീന്ദ്രദാസ്,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ,വൈസ് പ്രസിഡന്റ് വി.എ.സിദ്ധാർത്ഥൻ,സെക്രട്ടറിമാരായ ഇ.വി.ശശി,പി.സി.വേലായുധൻ,സി.എസ്.ദിവാകരൻ എന്നിവർ വാർത്താ സമ്മേനത്തിൽ പങ്കെടുത്തു.