Header 1 = sarovaram
Above Pot

പഞ്ചാബില്‍ ശക്തമായ ഭൂചലനം

Astrologer

ഛണ്ഡീഗഡ്: പഞ്ചാബില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി 10.30 യോടെ വലിയ പ്രകമ്ബനത്തോടെയാണ് ഭൂചലനം ഉണ്ടായത്.അമൃത്‌സറിന് സമീപമായാണ് ഭൂചലനം ഉണ്ടായത്.

പ്രകമ്ബനം നിമിഷങ്ങളോടെ നീണ്ടുനിന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അമൃത്സറില്‍ നിന്നും 21 കിലോമീറ്റര്‍ മാറി പത്ത് കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ജമ്മു കശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Vadasheri Footer